‘കുഞ്ഞെല്‍ദോ’യ്ക്ക് കൂട്ടുകാര്‍ പെണ്ണ് അന്വേഷിക്കുന്നു

മലയാളികളുടെ പ്രിയതാരം ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് കുഞ്ഞെല്‍ദോ.
വിത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടയ നടനും അവതാരകനും ആര്‍ജെയുമൊക്കെയായ മാത്തുക്കുട്ടിയൂടെ ആദ്യ സംവിധാന സംരംഭം. കുഞ്ഞെല്‍ദോയെ ഇങ്ങനെയും വിശേഷിപ്പിക്കാം. കുഞ്ഞെല്‍ദോയ്ക്ക് കൂട്ടുകാര്‍ പെണ്ണ് അന്വേഷിക്കുകയാണ്. അതായത് ചിത്രത്തിലേക്ക് നായികയെ തിരയുകയാണ് അണിയറ പ്രവര്‍ത്തകര്‍.

‘കുഞ്ഞെല്‍ദോക്ക് കൂട്ടുകാര്‍ പെണ്ണന്വേഷിക്കുന്നു :
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോയിലേക്ക് നായികയെ തേടുന്നു.അഡ്മിഷന്‍ ജൂണ്‍ 19 വരെ മാത്രം.’ ആസിഫ് അലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കുഞ്ഞെല്‍ദോ എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്നു. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അടുത്തിടെ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തിരുന്നു

‘ഒരു സ്വപ്‌നം അത് പ്രാര്‍ത്ഥന പോലെ എല്ലാവര്‍ക്കുള്ളിലുമുണ്ടാകും. ഞങ്ങളുടെ സ്വപ്‌നത്തിന്റെ പേരിതാണ് ‘കുഞ്ഞെല്‍ദോ’ യുടെ ടൈറ്റില്‍ പങ്കുവച്ചുകൊണ്ട് മാത്തുക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കലാലയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ.

Leave a Reply

Your email address will not be published. Required fields are marked *