കട്ടൻ ചായ ഇഷ്ടപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്

ഇന്ത്യയുടെ ദേശീയ പാനീയമെന്തെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ പറയാം ചായയെന്ന്. മഴയത്ത് ഇറനടിച്ചിരുന്ന് ഒരു കപ്പ് ചായ നുണയാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ടെൻഷനടിച്ച് ഇരിക്കുമ്പോഴും ഒരു കപ്പ് കട്ടൻ ചായ നല്ലൊരു ആശയമാണ്. സ്ഥിരമായി ചായ കുടിയ്ക്കുന്നവർക്കും ഇനി സന്തോഷത്തോടെ ചായ കുടിയ്ക്കാം. ചായ കുടിയ്ക്കുന്ന ശീലം ആരോഗ്യത്തിന് കൂടുതൽ ഉത്തമമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്ഥിരമായി ചായ കുടിക്കുന്ന ശീലം ആരോഗ്യത്തിന് മോശമാണെന്ന തലത്തിൽ നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത് നല്ലതാണെന്നാണ് പുതിയ പഠനം മുന്നോട്ട് വയ്ക്കുന്നത്.

വിവിധ തരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന പോളീഫിനോള്‍സ്, തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. ബ്രസ്റ്റ് ട്യൂമറുകളെ തടയാന്‍ കട്ടന്‍ ചായയ്ക്ക് കഴിയുമെന്നാണ് പഠനം പറയുന്നത്.

അതേസമയം ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി വരെ കുടിയ്ക്കുന്നവർക്കും സന്തോഷിക്കാം. ഇത് പ്രമേഹസാധ്യത ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന കഫേനുക്കൾ ആരോഗ്യത്തിന് മോശമാണെന്നതിനാലാണ് കാപ്പി കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന രീതിയിൽ മുമ്പ് പഠനങ്ങൾ നടന്നിരുന്നു. എന്നാൽ കാപ്പികുരുവിൽ അടങ്ങിയിരിക്കുന്ന ആസിഡുകളും മറ്റ് ഘടകങ്ങളും പ്രമേഹമുണ്ടാകുന്നതിൽ നിന്നും ശരീരത്തെ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

അതുപോലെ തന്നെ ഇടയ്ക്കിടെ കാപ്പി കുടിയ്ക്കുന്നത് ശരീരത്തിന് ഉന്മേഷം  നൽകുന്നതിന് പുറമെ അൾഷിമേഴ്‌സ് രോഗം ഉണ്ടാകാതെ സംരക്ഷിക്കുന്നതിനും കാരണമാകുമെന്നും പഠനങ്ങൾ മുന്നോട്ട് വയ്ക്കുന്നു.

Read also: ‘ചൂളമടിച്ചു കറങ്ങിനടക്കില്ല; ഹൃദയം കവരും ഈ പെൺകുട്ടി’; ശ്രീക്കുട്ടിയുടെ പാട്ട് ഏറ്റെടുത്ത് ആരാധകർ, വീഡിയോ

ദിവസവും കട്ടന്‍ചായ കുടിക്കുന്നത് ഹൃദയാഘാതത്തെ ചെറുക്കാനും സഹായിക്കും. കട്ടന്‍ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവൊനോയ്ഡ്സ് എന്ന ആന്‍റി ഓക്സിഡന്‍റാണ് ഇതിന് സഹായിക്കുന്നത്. ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആന്‍റി ഓക്‌സിഡന്റുകളുടെ കലവറയാണ് കട്ടന്‍ ചായ.

 

Leave a Reply

Your email address will not be published. Required fields are marked *