റേഷന്‍കടകള്‍ വഴി ഇനി 11 രൂപയ്ക്ക് കുപ്പിവെള്ളം

June 12, 2019

സ്‌പ്ലൈകോ ആരംഭിച്ച 11 രൂപയുടെ കുപ്പിവെള്ള വിതരണം ഇനി മുതല്‍ റേഷന്‍കട വഴിയും. കേരളത്തിലെ 14,350 റേഷന്‍ കടകളില്‍ കുപ്പിവെള്ളം വിതരണം ചെയ്യാനാണ് താരുമാനിച്ചിരിക്കുന്നത്. റേഷന്‍ വ്യാപാരി സംഘാടന പ്രതിനിധികള്‍ പദ്ധതിയുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്..

പൊതുവിപണിയില്‍ ലിറ്ററിന് 20 രൂപയുള്ള കുപ്പിവെള്ളമാണ് 11 രൂപയ്ക്ക് റേഷന്‍ കടയിലൂടെ ലഭ്യമാവുക. സ്വകാര്യ കുപ്പിവെള്ള കമ്പനികലുടെ ചൂഷ്ണം തടയുന്നതിന്റെ ഭാഗമായാണ് കുപ്പിവെള്ളം വില കുറച്ച് നല്‍കാന്‍ സപ്ലൈകോ തയാറായത്. ഏപ്രില്‍ ആദ്യ വാരം ആരംഭിച്ച പദ്ധതിയിലൂടെ ആറ് ലക്ഷത്തോളം രൂപയുടെ കുപ്പിവെള്ളമാണ് സപ്ലൈകോ വിപണിയിലെത്തിച്ചത്.

അതേസമയം വയനാട്, കാസര്‍ഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ കുപ്പിവെള്ള വിതരണം പുരോഗമിക്കുകയാണ്. വിവിധ മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളമാണ് വില്‍പ്പന നടത്തിയത്.

Read more:ആപ് അപ്‌ഡേറ്റ് ലിങ്കുകള്‍ തുറക്കുന്നതിനു മുമ്പ് ശ്രദ്ധിക്കുക ഇക്കാര്യങ്ങള്‍

കുപ്പിവെള്ളത്തിന് വലിയ വില ഈടാക്കുന്നതിനെ തുടര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനപ്രകാരം സപ്ലൈകോ വില കുറച്ച് കുപ്പിവെള്ളം വില്‍ക്കാന്‍ ആരംഭിച്ചത്. കേരളത്തിലെ ബോട്ടില്‍ വാട്ടര്‍ മാനുഫാക്ചറിങ് അസോസിയേഷന്റെ സഹകരണത്തോടെയാണ് റേഷന്‍ കടയിലും 11 രൂപയ്ക്ക് കുപ്പിവെള്ളം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.