മമ്മൂട്ടി ആരാധകരുടെ കഥ പറഞ്ഞ് ‘ഇക്കയുടെ ശകടം’; ടീസർ കാണാം..

മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ മലയാളികൾ ഇത്രമാത്രം ആവേശത്തോടെ വിളിച്ചുപറയുന്ന വേറെ പേരുകൾ മലയാള സിനിമയിൽ ഉണ്ടാവില്ല. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് മമ്മൂക്കയാണോ ലാലേട്ടനാണോ മികച്ച താരം എന്നത്. മോഹൻലാലിൻറെ കട്ട ആരാധകന് പോലും മമ്മൂക്കയെ വലിയ ഇഷ്ടമാണ്. അതുപോലെതന്നെയാണ് തിരിച്ചും. മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസിൽ തങ്ങിനിൽക്കുന്ന താരങ്ങളാണ് ഇരുവരും എന്നതിൽ യാതൊരു സംശയവുമില്ല.. താരങ്ങളുടെ ആരാധകരുടെ കഥപറയുന്ന ചിത്രങ്ങൾ മുമ്പും ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് മമ്മൂട്ടി ആരാധകരുടെ കഥപറയുന്ന പുതിയ ചിത്രം ഇക്കയുടെ ശകടം. ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

പ്രിൻസ് അവറാച്ചൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അപ്പാനി ശരതും ഡി ജെ തൊമ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനിയിക്കുണ്ട്. കോമഡി ഫാന്റസി ത്രില്ലര്‍ ഗണത്തിൽപ്പെടുന്ന ചിത്രമാണ് ഇക്കയുടെ ശകടമെന്നാണ് സൂചന. അതേസമയം കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ട്രെയ്‌ലർ കണ്ടിരിക്കുന്നത്. പോപ്പസ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.

Read also: ‘തടിച്ചവരുടെയും കറുത്ത തൊലി നിറമുള്ളവരുടെയും പല്ലുന്തിയവരുടെയുമൊക്കെകൂടി ലോകമാണിത്’; ഹൃദയംതൊട്ട് ഒരു കുറിപ്പ്

അതേസമയം മമ്മൂട്ടി ആരാധകനായ ടാക്സി ഡ്രൈവറുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *