സോഷ്യല്‍ മീഡിയയില്‍ കൈയടി നേടി അമിതാഭ് ബച്ചന്റെ ഒരു അപരന്‍ വീഡിയോ

June 13, 2019

കലാകാരന്‍മാര്‍ക്ക് ഇന്ന് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍ മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നു. ടിക്ടോക്കും സോഷ്യല്‍മീഡിയയില്‍ ഇടം നേടിയിട്ട് കാലം കുറച്ചേറെയായി. മനോഹരവും രസകരവുമായ ടിക് ടോക്ക് വീഡിയോകളാണ് ദിനംപ്രതി പ്രത്യക്ഷപ്പെടുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഒര്‍ജിനലിനെ വെല്ലുന്ന ഒരു ടിക് ടോക്ക് വീഡിയോ. ബിഗ്ബി അമിതാഭ് ബച്ചനെയാണ് വീഡിയോയില്‍ അനുകരിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ അമിതാഭ് ബച്ചന്‍ തന്നെയാണിതെന്നേ തോന്നൂ. അത്ര പെര്‍ഫെക്ഷനോടുകൂടിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. എന്തായാലും അമിതാഭ് ബച്ചന്റെ ഈ അപരന്‍ സോഷ്യല്‍ മീഡയയില്‍ കൈയടി നേടുകയാണ്. നിരവധി പേരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നതും.

അതേസമയം ജനപ്രിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം മാസങ്ങള്‍ക്ക് മുമ്പാണ് പിന്‍വലിച്ചത്. ഇതോടെ ആപ്ലിക്കേഷന്‍ വീണ്ടും സജീവമായി. എന്നാല്‍ അശ്ലീല ദൃശ്യങ്ങള്‍ പാടില്ലെന്നുള്ള കര്‍ശന ഉപോധികളോടെയാണ് ആപ്ലിക്കേഷന്റെ വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്. അശ്ലീല വീഡിയോകള്‍ ടിക് ടോക് ആപ്പില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സ് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ വിലക്ക് നീക്കാന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്. അതേസമയം അശ്ലീല ദൃശ്യങ്ങളും പുതു തലമുറയ്ക്ക് ഹാനികരമാകുന്ന കാര്യങ്ങളും ഇനി ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടാല്‍ നിരോധനം തുടരുമെന്നും കോടതി വിധിയില്‍ പറയുന്നു.

Read more:“മമ്മൂക്കാ മമ്മൂക്ക ഇങ്ങോട്ട് വന്നേ”; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മമ്മൂട്ടിയുടെ കുട്ടിഫാന്‍: വീഡിയോ

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016 ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.