ചിത്രീകരണം പൂർത്തിയായി; ‘കൽക്കി’ ഉടൻ

ടൊവിനോ തോമസിനെ നായകനാക്കി പ്രവീൺ പ്രഭാകർ ഒരുക്കുന്ന  കൽക്കിയുടെ ചിത്രീകരണം പൂർത്തിയായി. കലിപ്പ് ലുക്കിൽ ടോവിനോ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ആരാധകർ നേരത്തെ ഏറ്റെടുത്തിരുന്നു. ചിത്രത്തിൽ പോലീസുകാരനായാണ് ടോവിനോ എത്തുന്നത്. പൃഥ്വിരാജ് നായകനായുള്ള ‘എസ്ര’ എന്ന ചിത്രത്തിൽ ടോവിനോ പോലീസുകാരന്റെ വേഷമണിഞ്ഞിരുന്നു.

പ്രവീൺ പ്രഭാരവും സജിൻ സുജാതനും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ്. അതേസമയം ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതു മുതൽ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ കൽക്കിയുടെ പ്രമേയം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന കേസന്വേഷണമല്ലായെന്നും ടൊവീനോയുടെ കഥാപാത്രം ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ പ്രശോഭ് കൃഷ്ണ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രവുമായി സാമ്യമുള്ളതാണ് കല്‍ക്കിയിലെ ടൊവീനോ. ചിത്രത്തില്‍ ഉടനീളം പൊലീസ് വേഷത്തില്‍ തന്നെയാവും ടൊവീനോ പ്രത്യക്ഷപ്പെടുക. എന്നാല്‍ കേസന്വേഷണമല്ല ചിത്രം. മറിച്ച് ഒരു സ്ഥലത്ത് സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമയില്‍ കടന്നുവരുന്നത്.’ വിഷ്ണുവിന്റെ അവസാന അവതാരമായ കല്‍ക്കിയുടെ പേര് സിനിമയ്ക്ക് നല്‍കിയതിനെക്കുറിച്ചും പ്രശോഭ് പറയുന്നു. ‘വിനാശത്തിന്റെ മുന്നോടിയായി എത്തുന്നയാളാണ് പുരാണത്തിലെ കല്‍ക്കി. ടൊവീനോയുടെ കഥാപാത്രവുമായി ഈ സങ്കല്‍പത്തിന് ചില സാമ്യങ്ങളുണ്ട്’ പ്രശോഭ് പറഞ്ഞു.

Read also: അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി റോഷൻ മാത്യു

എന്നാൽ ടോവിനോ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം വൻ വിജയമാകുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ചിത്രം ഓഗസ്റ്റ് എട്ടിന് തിയേറ്ററുകളിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *