കുലുക്കിയും ഫുൾജാറുമല്ല ഇനി കറക്കി ചായയാണ് താരം; വീഡിയോ

കലാകാരന്മാരെ വൈറലാക്കുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്കു ചെറുതൊന്നുമല്ല. ആളുകളെ മാത്രമല്ല ചില വിഭവങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്.അത്തരത്തിൽ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായ ഒരു വിഭവമാണ് ഫുൾജാർ സോഡ. അതിന് പിന്നാലെയാണ് പുതിയ വിഭവവുമായി എത്തുന്നത്. ഒരു ഗ്ലാസിൽ രണ്ട് ലെയറുകളിലായി കാണുന്ന ചായ കറക്കി എടുക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അതേസമയം ഏറെ കൗതുകം നിറഞ്ഞതാണ് ഫുൾജാർ സോഡ.  ഒരു വലിയ ഗ്ലാസും അതില്‍ ഇറക്കി വെയ്ക്കാന്‍ പറ്റുന്ന ചെറിയൊരു ഗ്ലാസുമാണ് ഫുള്‍ജാര്‍ സോഡയുടെ മുഖ്യ ആകര്‍ഷണം. വലിയ ഗ്ലാസില്‍ സോഡ നിറയ്ക്കുന്നു. ചെറിയ ഗ്ലാസിലാകട്ടെ പ്രത്യകം തയാറാക്കിയിരിക്കുന്ന രുചിക്കൂട്ടും. നാരങ്ങാ, ഇഞ്ചി, കാന്താരി, കസ്‌കസ്, പുതിന ഇല, പഴങ്ങളുടെ ഫ്‌ലേവര്‍, കറുവപ്പട്ട, തേന്‍, ഉപ്പ്, പഞ്ചസാര എന്നിങ്ങനെ നീളുന്നു ഫുള്‍ജാര്‍ സോഡയിലെ രസക്കൂട്ട്.

Read also: സച്ചിൻ വാര്യർ വിവാഹിതനായി; ചിത്രങ്ങൾ കാണാം

രസക്കൂട്ട് അടങ്ങിയ ചെറിയഗ്ലാസ് സോഡയുള്ള വലിയ ഗ്ലാസിലേക്ക് ഇടുമ്പോഴേക്കും  പതഞ്ഞു പൊങ്ങുന്നതു കാണാനും നല്ല രസമാണ്. ഇത് ഒറ്റവലിക്ക് തന്നെ കുടിച്ചു തീര്‍ക്കുന്നതാണ് കൂടുതല്‍ രുചികരമെന്നാണ് അനുഭവസ്ഥർ പറയുന്നത്. എന്തായാലും കേരളത്തിലാകെ തരംഗമായിരിക്കുന്ന ഫുള്‍ജാര്‍ സോഡയ്ക്ക് പിന്നാലെ എത്തിയിരിക്കുകയാണ് കറക്കി ചായയും.

Leave a Reply

Your email address will not be published. Required fields are marked *