പാട്ടിന്റെ തേജസുമായി ടോപ് സിംഗറിന്റെ പൊന്നോമനക്കുട്ടൻ തേജസ്

June 16, 2019

പാട്ടിന്റെ തേജസ്സുമായി ടോപ് സിംഗർ വേദിയിൽ എത്തിയ കൊച്ചുഗായകൻ തേജസ്. പാടിയ പാട്ടുകൾക്കെല്ലാം മികച്ച അഭിപ്രായങ്ങളും ഉയർന്ന ഗ്രേഡും വാരിക്കൂട്ടിയ കൊച്ചുമിടുക്കനാണ് കണ്ണൂർ സ്വദേശിയായ തേജസ്. മനോഹരമായ ആലാപന സൗന്ദര്യവുമായി ടോപ് സിംഗർ വേദിയിൽ പാടാൻ എത്തുന്ന ഈ മിടുക്കന്റെ എനർജി ലെവൽ എടുത്തുപറയേണ്ടത് തന്നെയാണ്.

തേജസ് ആലപിച്ച  സൂര്യ കിരീടവും കുടജാദ്രിയുമൊക്കെ പ്രേക്ഷകരുടെ കാതോരം നിറഞ്ഞു നിൽക്കുകയാണ്. ചെറുപ്രായത്തിലെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഈ മിടുക്കൻ ചലച്ചിത്ര പിന്നണി ഗായകൻ ആകുമെന്നതിൽ സംശയമില്ല.

പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര, അനുരാധ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

അതേസമയം ആലാപനമികവുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന 22 കുരുന്നു ഗായിക പ്രതിഭകൾക്ക് സ്‌കോളര്‍ഷിപ്പ് ഒരുക്കിയിരിക്കുകയാണ് ഫ്ളവേഴ്‌സ് ടിവി. ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍ എന്നാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പേര്. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരുടെ പഠനചിലവ് ഏറ്റെടുത്തുകൊണ്ടുള്ളതാണ് പുതിയ പദ്ധതി. സ്‌കോളര്‍ഷിപ്പ് വഴി ബുരുദാനന്തര ബിരുദം വരെ പഠിക്കാന്‍ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്. ടോപ് സിംഗര്‍ 250 എപ്പിസോഡുകള്‍ പിന്നിടുമ്പോഴാണ് പുതിയ പദ്ധതിയുമായി ഫ്ളവേഴ്‌സ് ടിവി ലോക ടെലിവിഷൻ രംഗത്ത് പുതുചരിത്രം കുറിയ്ക്കുന്നത്.