ഇത് മലയാള സിനിമയിലെ അപൂർവ നിമിഷം; ഒന്നിക്കുന്നത് വമ്പൻ ടീമുകൾ

June 20, 2019

മലയാള സിനിമയ്ക്ക് ആദ്യമായി ഒരു 200 കോടി ചിത്രം സമ്മാനിച്ച പൃഥ്വിരാജ് സുകുമാരൻ എന്ന സംവിധായകനും, അവാർഡുകൾ വാരിക്കൂട്ടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രം ഒരുക്കിയ സക്കറിയ മുഹമ്മദും  വൈറസ്, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ മികച്ച  ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ മുഹ്‌സിൻ പരാരിയും ഒന്നിക്കുന്നവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് മലയാള സിനിമാ ലോകം ഏറ്റെടുക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും മികച്ച യുവതാരങ്ങൾ ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ ഒരുങ്ങുന്ന വിസ്‌മയം കാണാനുള്ള ആവേശത്തിലാണ് സിനിമാ പ്രേമികൾ. മൂവരും ചേർന്ന് പുതിയ മൂന്ന് ചിത്രങ്ങൾ ഒരുങ്ങുന്നുവെന്നാണ്  പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വെള്ളിത്തിരയിൽ അത്ഭുതം സൃഷ്ടിച്ച പൃഥ്വിരാജ് ചിത്രം ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തയ്ക്ക് ശേഷമാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ തുടര്‍ച്ചയെക്കുറിച്ച് വ്യക്തമാക്കിയത്. മോഹന്‍ലാലും ലൂസിഫറിന് തിരക്കഥ ഒരുക്കിയ മുരളി ഗോപിയും ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ലൂസിഫറിന്റെ മഹാവിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ ധൈര്യം തന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

Read also: വ്യത്യസ്ത ഭാഷകൾ, ചിത്രങ്ങൾ; ആരാധകർക്ക് നന്ദി പറഞ്ഞ് മമ്മൂക്ക

‘എമ്പുരാന്‍’ എന്നാണ് ലൂസിഫറിന്റെ തുടര്‍ച്ചയ്ക്ക് നല്‍കിയിരിക്കുന്ന പേര്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ലൂസിഫര്‍ എന്ന സിനിമയുടെ തുടര്‍ക്കഥയല്ല. ലൂസിഫറിലെ കഥാപാത്രങ്ങളുടെ പോയ കാലവും ലൂസിഫറിന്റെ തുടര്‍ച്ചയുമായിരിക്കും ചിത്രത്തിലുണ്ടാവുക. അടുത്ത വര്‍ഷം എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ പൃഥ്വിക്കൊപ്പം  മുഹ്‌സിൻ പരാരിയും സക്കറിയ മുഹമ്മദും എത്തുന്നുന്ന പുറകിയ ചിത്രത്തെക്കുറിച്ചുള്ള വർത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.