‘സന്ധ്യയ്ക്കെന്തിന് സിന്ദൂരം’ ആസ്വാദക ഹൃദയം കീഴടക്കി ഹരീഷ്; വീഡിയോ

June 21, 2019

ചില ഗാനങ്ങൾ അങ്ങനെയാണ് എത്ര കേട്ടാലും മതിവരാറില്ല…കേട്ടുകൊണ്ടേയിരിക്കാൻ തോന്നും. ചില ഗായകരുടെ ശബ്ദങ്ങളും ചിലപ്പോൾ ഹൃദയത്തിൽ അങ്ങ് അലിഞ്ഞുചേരും.. ഒരിക്കലും പറിച്ചു മാറ്റാനാവാത്ത വിധം. മലയാളികൾ ഏറ്റുപാടിയ  മനോഹര ഗാനമാണ് ‘സന്ധ്യയ്ക്കെന്തിന് സിന്ദൂരം’. സംഗീത ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ അത്ഭുത ഗായകനാണ് ഹരീഷ് ശിവരാമൻ. എത്ര കേട്ടാലും മതിവരാത്ത ഈ മധുര സുന്ദര ഗാനവുമായി പ്രിയ ഗായകൻ ഹരീഷ് എത്തുമ്പോൾ ആസ്വാദകർ സംഗീതത്തിന്റെ മാന്ത്രികതയിൽ അലിഞ്ഞുചേരും..

സമൂഹ മാധ്യമങ്ങളിൽ ചിലപ്പോഴൊക്കെ മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളുമായി വരാറുള്ള ഹരീഷിന്റെ ഗാനങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കാറുണ്ട് സംഗീത പ്രേമികൾ. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സുന്ദര ഗാനവുമായി എത്തിയ ഹരീഷിന്റെ ഈ ഗാനത്തിനും നിറഞ്ഞ കൈയടിയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. പ്രിയപ്പെട്ട ഗാനം പാടാനൊരു ശ്രമം എന്ന കുറിപ്പോടെയാണ് ഹരീഷ് വിഡിയോ പങ്കുവെക്കുന്നത്. നിരവധി പേരാണ് ഹരീഷിന്റെ പാട്ട് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്.


1972ൽ പുറത്തിറങ്ങിയ മായ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കുമാരൻ തമ്പിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് വി. ദക്ഷിണാമൂർത്തിയാണ്.