ലോകകപ്പ് ഇതുവരെ!!

June 25, 2019

ക്രിക്കറ്റ് ആരാധകർ ലോകകപ്പ് ലഹരിയിലാണ്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ഇത്തവണ ലോകകപ്പ് പൂരം അരങ്ങേറിയത്. കഴിഞ്ഞ മാസം 30 ന് ആരംഭിച്ച ലോകകപ്പിൽ മഴ വില്ലനായി എത്തിയതോടെ മിക്ക കളികളും ഉപേക്ഷിക്കേണ്ടതായി വന്നു..കഠിന പരിശ്രമത്തിലൂടെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ ഒരുങ്ങികൊണ്ടിരിക്കുന്ന താരങ്ങളെയും ടീമുകളെയും ഒരു തുടർക്കഥപോലെ പരിക്കുകൾ വേട്ടയാടുമ്പോൾ ‘ഇനിയെങ്ങനെ..?’ എന്ന ചോദ്യം മിക്ക ടീമുകളിലും ഉയരുന്നുണ്ട്..

ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂർണമെന്റ്  മാറ്റുരയ്ക്കുക്കാൻ എത്തിയത്. 2015 ൽ 14 ടീമുകളാണ് ലോകകപ്പ് നേടുവാൻ പരസ്പരം ഏറ്റുമുട്ടിയിരുന്നത്. എന്നാൽ കളിയുടെ ഏതാണ്ട് പകുതി ദിനങ്ങൾ പിന്നിടുമ്പോൾ ആരൊക്കെ എവിടെയൊക്കെ എന്നറിയാൻ ആരാധകരിലും ആവേശം പടരുകയാണ്.

ടീമുകളുടെ ലോകകപ്പിലെ സെമിസാധ്യത എങ്ങനെയെന്ന് നോക്കാം..

    1. ഇന്ത്യ   – കളി – 5, ജയം – 4, തോൽവി – 0, ഉപേക്ഷിച്ചത് – 1, പോയിന്റ് – 9 ബാക്കിയുള്ള മത്സരങ്ങൾ-4 മത്സരങ്ങൾ: വെസ്റ്റിൻ‌ഡീസ് (ജൂൺ-27), ഇംഗ്ലണ്ട് (ജൂൺ- 30), ബംഗ്ലദേശ് (ജൂലൈ-2), ശ്രീലങ്ക (ജൂലൈ -6)
    2. പാക്കിസ്ഥാൻ- കളി – 6, ജയം – 2, തോൽവി – 3, ഉപേക്ഷിച്ചത് – 1, പോയിന്റ് – 5 , ബാക്കിയുള്ള മത്സരങ്ങൾ-3   മത്സരങ്ങൾ:ന്യൂസീലൻഡ് (ജൂൺ -26), അഫ്ഗാനിസ്ഥാൻ (ജൂൺ-29), ബംഗ്ലദേശ് (ജൂലൈ-05)
    3. ബംഗ്ലാദേശ്-  കളി – 6, ജയം – 2, തോൽവി – 3, ഉപേക്ഷിച്ചത് – 1, പോയിന്റ് – 5, ബാക്കിയുള്ള മത്സരങ്ങൾ-3   മത്സരങ്ങൾ: അഫ്ഗാനിസ്ഥാൻ (ജൂൺ 24), ഇന്ത്യ (ജൂലൈ 2), പാക്കിസ്ഥാൻ (ജൂലൈ 5)
    4. ശ്രീലങ്ക- കളി – 6, ജയം – 2, തോൽവി – 2, ഉപേക്ഷിച്ചത് – 2, പോയിന്റ് – 6 ബാക്കിയുള്ള മത്സരങ്ങൾ-3  മത്സരങ്ങൾ:മത്സരങ്ങൾ: ദക്ഷിണാഫ്രിക്ക (ജൂൺ-28), വെസ്റ്റിൻഡീസ് (ജൂലൈ- 1), ഇന്ത്യ (ജൂലൈ- 6)
    5. ഓസ്‌ട്രേലിയ – കളി – 6, ജയം – 5, തോൽവി – 1, ഉപേക്ഷിച്ചത് – 0, പോയിന്റ് – 10 ബാക്കിയുള്ള കളികൾ -3, മത്സരങ്ങൾ -ഇംഗ്ലണ്ട് (ജുൺ- 25 ), ന്യൂസീലൻഡ് (ജൂൺ-29), ദക്ഷിണാഫ്രിക്ക (ജൂലൈ -6)
    6. ന്യൂസിലാൻഡ് – കളി – 6, ജയം – 5, തോൽവി – 0, ഉപേക്ഷിച്ചത് – 1, പോയിന്റ് – 11 ബാക്കിയുള്ള കളികൾ -3 പാക്കിസ്ഥാൻ (ജൂൺ -26), ഓസ്ട്രേലിയ (ജൂൺ-29), ഇംഗ്ലണ്ട് (ജൂലൈ-3)
    7. വെസ്റ്റ് ഇൻഡീസ് – കളി – 6, ജയം – 1, തോൽവി – 4, ഉപേക്ഷിച്ചത് – 0, പോയിന്റ് – 3 ബാക്കിയുള്ള മത്സരങ്ങൾ: 3 ഇന്ത്യ (ജൂൺ 27), ശ്രീലങ്ക (ജൂലൈ -1), അഫ്ഗാനിസ്ഥാൻ (ജൂലൈ-4)
    8. അഫ്ഗാനിസ്ഥാൻ –കളി – 6, ജയം – 0, തോൽവി – 6, ഉപേക്ഷിച്ചത് – 0, പോയിന്റ് –0 ബാക്കിയുള്ള കളികൾ-3 , മത്സരങ്ങൾ: ബംഗ്ലദേശ് (ജൂൺ -29), പാക്കിസ്ഥാൻ (ജൂൺ-29), വെസ്റ്റിൻഡീസ് (ജൂലൈ-4)
    9. ഇംഗ്ലണ്ട് – കളി – 6, ജയം – 4, തോൽവി – 2, ഉപേക്ഷിച്ചത് – 0,  പോയിന്റ് – 8 ഇനിയുള്ള കളികൾ-3  മത്സരങ്ങൾ: ഓസ്ട്രേലിയ ജുനെ 25 ), ഇന്ത്യ (ജൂൺ- 30), ന്യൂസീലൻഡ് (ജൂലൈ-3)
    10. സൗത്ത് ആഫ്രിക്ക- കളി – 7, ജയം – 1, തോൽവി – 5, ഉപേക്ഷിച്ചത് – 1, പോയിന്റ്– 3 ബാക്കിയുള്ള കളികൾ-2, മത്സരങ്ങൾ: ശ്രീലങ്ക (ജൂൺ- 28), ഓസ്ട്രേലിയ (ജൂലൈ-6)

കളിയിൽ മികച്ച പ്രകടനം മാറ്റുരയ്ക്കാൻ ഒരുങ്ങുന്ന ടീമുകൾക്കൊപ്പം ഇത്തവണത്തെ ലോകകപ്പ് ആരുടെ കൈകളിലായിരിക്കും സുരക്ഷിതമെന്ന് അറിയാനുള്ള ആവേശത്തിലാണ് ഓരോ ക്രിക്കറ്റ് പ്രേമികളും…