മുഖക്കുരുവും പരിഹാര മാർഗങ്ങളും

മുഖത്തിന്റെയും ശരീരത്തിന്റെയും ഭംഗി കാത്തുസൂക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെങ്കിലും ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അധികസമയം കളയേണ്ടിവരിക എന്നതും പലര്‍ക്കും പ്രയാസകരമാണ്. പലരെയും ബാധിക്കുന്ന വലിയ പ്രശ്നമാണ് മുഖക്കുരു.ശരീരത്തിലെ ഏറ്റവും സെന്സിറ്റീവായ ഭാഗങ്ങളിൽ ഒന്നാണ് മുഖം. അതുകൊണ്ടുതന്നെ മുഖത്തിന്റെ ഭംഗി നശിച്ചിട്ട് അത് പരിഹരിക്കുന്നതിനേക്കാൾ അത് വരാതെ കാത്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും ബെസ്റ്റായ മാർഗം. അതിനാൽ മുഖക്കുരു ഉണ്ടാവുന്നതിന്റ കാരണമാണ് നാം ആദ്യം തിരിച്ചറിയേണ്ടത്. തിരിച്ചറിഞ്ഞാൽ മാത്രമേ അതിന് ശരിയായ രീതിയിൽ പരിഹാരം കണ്ടെത്താനും വരാതെ സൂക്ഷിക്കാനും കഴിയുകയുള്ളു.

ശരീരത്തിലെ ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, തലയിലെ താരം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങള്‍ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എന്നാല്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ പാർശ്വഫലങ്ങളില്ലാതെ, വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പമാർഗങ്ങളും ഉണ്ട്.

മുഖക്കുരു മാറാന്‍ പല തരത്തിലുളള പരീക്ഷണങ്ങളും നടത്താറുണ്ട്. ചില ഭക്ഷണങ്ങള്‍ നിയന്ത്രിച്ചാലും മുഖക്കുരു ഉണ്ടാകാതെ മുഖത്തെ സംരക്ഷിക്കാം..അതിൽ പ്രധാനമായും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ മാക്സിമം ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനമായ ശീലം.

Read also: ‘ഇതിലും വലുത് എന്തോ വരാനിരുന്നതാ’!!! കൗതുക വീഡിയോ കാണാം…

ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നത് ശീലമാക്കുന്നതും മുഖത്ത് അഴുക്ക് ഇരിക്കാതെ മുഖത്തെ സംരക്ഷിക്കും. അമിതമായി വെയിലേറ്റ് മുഖം വാടുന്നവര്‍ക്ക് മികച്ച പരിഹാരമാണ് ഐസ് ക്യൂബ്. ഐസ് ക്യൂബ് വൃത്തിയുള്ള തുണിയില് പൊതിഞ്ഞ ശേഷമാണ് മുഖത്ത് ഉരയ്‌ക്കേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മുഖത്ത് മേയ്ക്കപ്പ് ഇടുക. ആവശ്യം കഴിഞ്ഞാലുടൻ മെയ്ക്കപ്പ് തുടച്ച് വൃത്തിയാക്കാനും മറക്കരുത്.

 

Leave a Reply

Your email address will not be published. Required fields are marked *