വനിത ലോകകപ്പ്; കിരീടത്തിൽ മുത്തമിട്ട് അമേരിക്ക

July 8, 2019

ലോകകപ്പ് ഫുട്ബോളിൽ മുത്തമിട്ട് അമേരിക്ക. നാലാം വട്ടമാണ് അമേരിക്കൻ വനിതകൾ ലോകകപ്പ് കിരീടം ചൂടുന്നത്. ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ  രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അമേരിക്ക തുടര്‍ച്ചയായ രണ്ടാം വട്ടവും ലോകകപ്പ് കിരിടം ചൂടിയത്. അറുപത്തൊന്നാം മിനിറ്റിലെ പെനാൽറ്റിയിൽ മേഗൻ റാപിനോയാണ് അമേരിക്കക്കായി ഗോൾ നേടിയത്. ഇതോടെ ഈ ലോകകപ്പിലെ മേഗന്റെ ആറാം ഗോളും പിറവിയെടുത്തു. മേഗന്‍ റാപ്പിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

പിന്നീട് എട്ടാം മിനിറ്റിൽ അമേരിക്കയുടെ അടുത്ത ഗോളും വലകണ്ടു. റോസ് ലവെല്ലയായിരുന്നു സ്‌കോറര്‍. ലവെല്ലയുടെ അപാരമായ ഡ്രിബിളിങ് മികവ് പുറത്തെടുത്തുകൊണ്ടായിരുന്നു രണ്ടാമത്തെ ഗോൾ പിറന്നത്. മത്സരത്തിലാകെ അമേരിക്ക എട്ടു കോര്‍ണറുകള്‍ നേടിയപ്പോള്‍ നെതര്‍ലന്‍ഡ്സിന് രണ്ട് കോര്‍ണറുകള്‍ മാത്രമാണ് ലഭിച്ചത്.

Read also: ലോകകപ്പിൽ അഞ്ച് സെഞ്ച്വറികളുമായി രോഹിത്; ഹിറ്റ്മാനെ അഭിനന്ദിച്ച് ക്രിക്കറ്റ് ദൈവം

1991, 1999, 2015 ലോകകപ്പുകളിലും അമേരിക്ക ലോകകപ്പ് കീരിടം നേടിയിട്ടുണ്ട്.
ജപ്പാന്‍ കിരീടം നേടിയ 2011ല്‍ അമേരിക്കയായിരുന്നു റണ്ണറപ്പ്. മൂന്ന് തവണ മൂന്നാം സ്ഥാനക്കാരുമായി. നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ ഫൈനലായിരുന്നു ഇത്.