ശരീരഭാരം കൂട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

July 10, 2019

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍  കലോറി കൂടിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. പഴങ്ങൾ ധാരാളമായി കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായിക്കും. കൂടുതൽ ആളുകളും ആഗ്രഹിക്കുന്നത് മെലിഞ്ഞിരിക്കാനാണ്. എന്നാൽ തീരെ മെലിഞ്ഞിരുന്നാലും കുഴപ്പമാണ്. അപ്പോൾ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെപോലെത്തന്നെ തടി വയ്ക്കാൻ ആഗ്രഹിക്കുന്നവരും നിരവധിയുണ്ട്. പാർശ്വഫലങ്ങൾ ഇല്ലാതെതന്നെ ശരീരഭാരം വർധിപ്പിക്കാൻ ഏറ്റവും ഉത്തമമാണ് ഉണക്കമുന്തിരി. കൊളസ്ട്രോൾ കൂട്ടാതെ ഭാരം കൂട്ടാന്‍ ഉണക്ക മുന്തിരി കഴിക്കുന്നത് അത്യുത്തമമാണ്. ഉണക്കമുന്തിരിയിൽ പൊട്ടാസിയം വിറ്റാമിൻ സി, കാൽസ്യം, വിറ്റാമിൻ ബി- 6, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട് പ്രത്യേകിച്ച് നേന്ത്രപ്പഴം, മാമ്പഴം. ഉണക്കമുന്തിരി, തേങ്ങ എന്നിവയാണ് ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണ വർഗങ്ങൾ.

ഉണക്കമുന്തിരി കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഉണക്ക മുന്തിരിയില്‍. അതുകൊണ്ടുതന്നെ ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ ഇല്ലതാക്കാന്‍ ഉണക്ക മുന്തിരി സഹായിക്കുന്നു. നാരുകളും ഉണക്ക മുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹനം സുഗമമാക്കുന്നതിനും ഉണക്ക മുന്തിരി സഹായിക്കുന്നു.

മാങ്ങ കേരളീയരുടെ ഇഷ്ട വിഭവമാണ്. മാങ്ങാ അച്ചാറ് മുതൽ പഴമാങ്ങ കറി വരെ നമ്മുടെ സദ്യകളിൽ ഇടം പിടിച്ചിട്ടുണ്ട്. മാമ്പഴത്തിന് ധാരാളം പോഷക ഗുണങ്ങളുണ്ട്. കോപ്പര്‍, വൈറ്റമിന്‍ ബി, എ, ഇ എന്നിവ മാങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് ധാരാളം അടങ്ങിയ മാങ്ങയില്‍ കലോറി വളരെ കൂടുതലാണ്. അതിനാല്‍ ശരീരഭാരം കൂട്ടാന്‍ മാങ്ങ കഴിക്കുന്നത് നല്ലതാണ്.

Read also: മുഖത്തെ കറുത്തപാടുകൾക്ക് പരിഹാരം ഇവിടെയുണ്ട്…

കലോറിയും ഫാറ്റും തേങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തേങ്ങ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. സി, ഇ, അയണ്‍, സോഡിയം, കാത്സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളമായി തേങ്ങയിൽ  അടങ്ങിയിട്ടുണ്ട്.