മനോഹരം ‘എവിടെ’യിലെ ഈ ഗാനം: വീഡിയോ

July 11, 2019

മലയാളചലച്ചിത്ര ലോകത്തിന് ഒരുപിടി സൂപ്പര്‍ഹിറ്റ് തിരക്കഥകള്‍ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘എവിടെ’. കെ കെ രാജീവ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോജ് കെ ജയനും ആശാ ശരത്തുമാണ് ‘എവിടെ’ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.

അതേസമയം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ പുതിയ ഗാനം. എവിടെ എന്ന സിനിമയിലെ ‘ആരൊരാള്‍…’ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. റീന മുരളിയാണ് ആലാപനം. മനോഹരമായൊരു സ്‌നേഹ ഗാനമാണ് ഇത്. ദൃശ്യ ഭംഗിയിലും ഈ ഗാനം ഏറെ മികച്ചുനില്‍ക്കുന്നു.

സുരാജ് വെഞ്ഞാറമൂട്, ബൈജു, പ്രേം പ്രകാശ്, കുഞ്ചന്‍, അനശ്വര രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിംഫണി സക്കറിയ എന്ന കഥാപാത്രത്തെ കാണാതാവുന്നതും തുടര്‍ന്ന് അദ്ദേഹത്തെ കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ സിംഫണി സക്കറിയ ആയി വേഷമിടുന്നത് മനോജ് കെ ജയനാണ്. ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടുന്നുണ്ട്.

Read more:അതിശയിപ്പിച്ച് വിജയ് ദേവരക്കൊണ്ട; സസ്‌പെന്‍സ് നിറച്ച് ‘ഡിയര്‍ കോമ്രേഡ്’ ട്രെയ്‌ലര്‍

ബോബി സഞ്ജയ്മാരാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം.