പ്രേക്ഷക ശ്രദ്ധ നേടി ‘കദരം കൊണ്ടാനി’ലെ പ്രണയഗാനം; വീഡിയോ

പ്രേക്ഷകർ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രമാണ് കദരം കൊണ്ടാൻ. ചിത്രത്തിലെ  ട്രെയ്‌ലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെ ചിത്രത്തിലെ ഒരു പ്രണയഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താരമേ താരമേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമാണ്.  ഇതു വരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്‌പൈ ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്‍റായാണ് വിക്രം എത്തുന്നത്. വിക്രത്തിന്റെ 56-ാം ചിത്രമാണ് കദരം കൊണ്ടാന്‍. മികച്ച സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന ട്രെയിലർ ഇതിനോടകം 16 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

പൂജാ കുമാറാണ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി വേഷമിടുന്നത്. ലെനയും അക്ഷര ഹാസനും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. വിക്രമിന്റെ 56-ാമത് ചിത്രമാണ് കദരം കൊണ്ടന്‍. സംഗീത സംവിധായകനായ ജിബ്രാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Read also: കുമ്പളങ്ങിയിലെ യഥാർത്ഥ മനോരോഗി ഷമ്മിയല്ലെങ്കിൽ പിന്നാര്..? വൈറലായി ഒരു കുറിപ്പ്

കദരം കൊണ്ടാന്‍ ‘ഡോണ്ട് ബ്രീത്തി’ന്റെ തമിഴ് പതിപ്പാണ് ചിത്രം എന്ന രീതിയിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ജൂലൈ 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ഉലകനായകൻ കമൽഹാസനും ചിയാൻ വിക്രമും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആകാംക്ഷയോടെയാണ് ആരാധകർ സ്വീകരിച്ചത്. കമലിന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് എം സെൽവയാണ്. കമൽ ഹാസന്റെ മകൾ അക്ഷരാ ഹാസനാണ് ചിത്രത്തിലെ നായിക.തൂങ്കാവനം എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് കമൽ ഹാസനും രാജേഷും ഒന്നിച്ചത്. രാജ്കമൽ ഇന്റർനാഷണലുമായി ഒരുമിച്ചു പ്രവർത്തിക്കാൻ പോകുന്ന വിക്രമിനും, സംവിധായകൻ രാജേഷിനും അക്ഷരക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള കമലിന്റെ ട്വീറ്റും ഏറെ ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *