ആശുപത്രി കാഴ്ചകളുടെ നേര്‍സാക്ഷ്യമായി വൈറസിലെ ഈ ഗാനം: വീഡിയോ

ഒരു വിങ്ങലോടെയല്ലാതെ മലയാളികള്‍ക്ക് നിപാ കാലത്തെ ഓര്‍മ്മിക്കാനാവില്ല. നിപായില്‍ മരണം കവര്‍ന്നവരെയും. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ആഷിഖ് അബു സംവിധാനം നിര്‍വ്വഹിച്ച വൈറസ് എന്ന ചിത്രം. നിപാ വൈറസിനെ പ്രമേയമാക്കിയുള്ള ചിത്രമാണ് ഇത്. നിപാ കാലത്തിന്റെ പച്ചയായ ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം. ഭയത്തിന്റെയും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ കഥ പറയുന്ന വൈറസ് പ്രേക്ഷകന്റെ ഉണ്ണുലയ്ക്കുന്നു, ഭയം നിറയ്ക്കുന്നു, ഓടുവില്‍ ആശ്വസിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സൗണ്ട് ട്രാക്ക് പുറത്തെത്തി. ആശുപത്രിക്കാഴ്ചയുടെ നേര്‍ സാക്ഷ്യമാണ് ഈ സൗണ്ട് ട്രാക്ക്. സുഷിന്‍ ശ്യാമാണ് സംഗീതം.

രേവതി, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ‘എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികളുടെ ഓര്‍മ്മപ്പെടുത്തല്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട് ചിത്രത്തില്‍. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’.

Read more:‘ബുംറ സ്‌റ്റൈലില്‍’ പന്തെറിഞ്ഞ് ഒരു മുത്തശ്ശി; കൈയടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ

ട്രെയ്‌ലര്‍ പുറത്തിറയങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വൈറസ്. ചിത്രം തീയറ്ററുകളിലെത്തിയതോടെ നിരവധി പേര്‍ നിപാ കാലത്തിന്റെ ഓര്‍മ്മകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. നിപാ കാലത്തിന്റെ പച്ചയായ ഓര്‍മ്മപ്പെടുത്തലാണ് വൈറസ് എന്ന ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *