കാണാതായ മകനെ തിരിച്ചുകിട്ടിയത് ഫ്ളവേഴ്സ് ടിവിയുടെ ‘അനന്തരം’ പരിപാടിയിലൂടെ; നന്ദി അറിയിച്ച് കുടുംബാംഗങ്ങൾ…

0

കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്ളവേഴ്‌സ് ടിവി ആരംഭിച്ച പുതിയ പരിപാടിയാണ് ‘അനന്തരം’. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ അനുഭവിച്ചവരെ കണ്ടെത്തി, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുക എന്നതാണ് ‘അനന്തരം’ എന്ന പരിപാടിയുടെ മുഖ്യ ലക്ഷ്യം. കഴിഞ്ഞ ഞായറാഴ്ച്ച (14-7-2019) തുടര്‍ച്ചയായി പത്ത് മണിക്കൂര്‍ നീണ്ടുനിന്ന ലൈവ് ടെലികാസ്റ്റിങിലൂടെയാണ് അനന്തരം പരിപാടിയ്ക്ക് ആരംഭം കുറിച്ചത്.

രണ്ടു മാസം മുന്‍പ് ബുദ്ധിസ്ഥിരതയില്ലാത്ത ഒരാളെ ചങ്ങനാശ്ശേരി പോലീസ് ചെത്തിപ്പുഴ രക്ഷാഭവനില്‍ ഏല്‍പ്പിച്ചിരുന്നു. എല്‍ദോ എന്നാണ് ഇദ്ദേഹം പൊലീസില്‍ പറഞ്ഞ പേര്. എന്നാല്‍ യഥാര്‍ത്ഥപേര് സന്തോഷ് കുമാര്‍ എന്നാണ്. മാന്നാര്‍ ഉള്ള ബന്ധുക്കള്‍ കാണാതായ അന്നുതൊട്ട് ഇദ്ദേഹത്തെ അന്വേഷിച്ച് വലയുകയായിരുന്നു. സന്തോഷ് കുമാര്‍ പെലീസില്‍ പേര് മാറ്റി പറഞ്ഞതിനാല്‍ ഇദ്ദേഹത്തെ കണ്ടെത്താനായില്ല. എന്നാൽ ഫ്ളാവേഴ്സ് ടിവി ടെലികാസ്റ്റ് ചെയ്ത പരിപാടി കണ്ട സന്തോഷ് കുമാറിന്റെ കുടുംബങ്ങൾ ഇയാളെ തിരിച്ചറിയുകയായിരുന്നു. ഇതോടെ രക്ഷാഭവനിലെത്തി സന്തോഷിനെ കുടുംബാംഗങ്ങൾ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി.

Read also: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലേർട്ട്

രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച പരിപാടിയില്‍ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചു. ലോകമെമ്പാടുമുള്ള നിരവധി മലയാളികളാണ് അനന്തരം പരിപാടിയ്ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയത്.