ഇനിയുമുണ്ട് ഒരുപാട് നൗഷാദുമാർ; ദുരിതബാധിതർക്ക് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകി അബ്ദുള്ള

0

കേരള ജനതയ്ക്ക് മുന്നിൽ നന്മയുടെയും കാരുണ്യത്തിന്റെയും മുഖമായി മാറിയ നൗഷാദ് എന്ന വഴിയോര കച്ചവടക്കാരൻ നടന്നുകയറിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. ഇപ്പോഴിതാ തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകി കേരളത്തിന് മാതൃകയാകുകയാണ് മറ്റൊരു നൗഷാദ്. അണ്ടോളിയിലെ വ്യാപാരി അബ്ദുള്ളയാണ് നൗഷാദിന്റെ വഴിയെ ദുരിതബാധിതർക്ക് നേരെ സഹായ ഹസ്തവുമായി എത്തുന്നത്.

തന്റെ കടയിലെ പത്ത് ലക്ഷത്തിലധികം രൂപ വില വരുന്ന വസ്ത്രങ്ങളാണ് അബ്ദുള്ള മലബാറിലെ ദുരിതബാധിതർക്കായി നൽകിയത്. ചുരിദാർ, സാരി, മുണ്ട്, ഷർട്ട്, അടിവസ്ത്രങ്ങൾ തുടങ്ങി എല്ലാം വിത്യസ്ത കെട്ടുകളിലാക്കിയാണ് അബ്ദുള്ള ദുരിതബാധിതർക്ക് നൽകിയത്.