മഴക്കെടുതി; ദുരിതബാധിതർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ

മഴക്കെടുതിയെത്തുടർന്ന് ദുരിതമേഖലയിൽ മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ നൽകുമെന്ന് ഭക്ഷ്യവിഭവ മന്ത്രി പി തിലോത്തമൻ. നിലവിൽ സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമില്ലെന്നും അധിക ധാന്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മഴക്കെടുതിയിൽ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈദ്യുതി ബിൽ 2020 ജനുവരിവരെ പിഴ കൂടാതെ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചിരുന്നു.

വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും പാഠപുസ്തകങ്ങൾ നഷ്ടമായ 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും  നേരത്തെ അറിയിച്ചിരുന്നു.

മഴക്കെടുതിയില്‍ ജീവന്‍ പൊലിഞ്ഞവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ദുരിത ബാധിതരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യ സഹായം എന്ന നിലയില്‍ 10,000 രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 95 പേരാണ് മഴക്കെടുതിയിൽ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *