രണ്ട് വൃക്കകളും തകരാറിലായ ശ്രീജയക്ക് സാന്ത്വനമേകാന്‍ ‘അനന്തരം’

0

മഹാരോഗത്തിന്‍റെ പിടിയിലകപ്പെട്ട അനേകര്‍ക്ക് കാരുണ്യത്തിന്‍റെ സാന്ത്വനസ്പര്‍ശം നല്‍കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് അനന്തരം. നിരവധിപേര്‍ക്കാണ് ഈ പരിപാടി പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കുന്നത്.

ഒരു വര്‍ഷത്തോളമായി ശ്രീജയുടെ ജീവിതത്തില്‍ കരിനിഴല്‍ വീണു തുടങ്ങിയിട്ട്. ശ്രീജയുടെ രണ്ട് വൃക്കകളും പ്രവര്‍ത്തന രഹിതമാണ്. ശ്രീജയുടെ ഒരു ചെറിയ ജോലിയും ഭര്‍ത്താവ് അനീഷിന്റെ പെയിന്റിങ് ജോലിയുമായിരുന്നു ഈ കുടുംബത്തിന്റെ ആകെയുള്ള വരുമാനമാര്‍ഗം. ഒമ്പത് വര്‍ഷമായി ശ്രീജയെ വൃക്കരോഗം ബാധിച്ചിട്ട്. എന്നാല്‍ ഒരു വര്‍ഷംമുമ്പാണ് ഈ രോഗാവസ്ഥ ശ്രീജ അറിയുന്നത്.

രോഗം കനത്തതോടെ ശ്രീജയ്ക്ക് ജോലിക്ക് പോകാന്‍ കഴിയാതെയായി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ കൂടിയുണ്ട് ശ്രീജയക്ക്. രോഗാവസ്ഥയില്‍ നിന്നും മുക്തി നേടി ജീവിതം സന്തോഷപൂര്‍ണ്ണമാക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്രീജയും കുടുംബവും. വാടകവീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം. സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ നല്‍കുന്ന സഹായങ്ങള്‍ക്കൊണ്ടാണ് ശ്രീജയുടെ ചികിത്സ നടക്കുന്നത്.

Read more:‘അനന്തരം’ :ശബരിദേവും കുടുംബവും ഇനി തളരില്ല; സഹായ വാഗ്ദാനങ്ങളുമായി അനേകര്‍

പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സയും കാഞ്ഞങ്ങാട് അരിമല ആശുപത്രിയിലെ ഡയലിസിസുമൊക്കെയായി മാനസീകമായും ശാരീരികമായും ആകെ തളര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് ശ്രീജയെ ഫ്ളവേഴ്‌സ് അനന്തരം പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ശ്രീജയ്ക്ക് തിരിച്ചുവരവിനുള്ള ഏക മാര്‍ഗം. എന്നാല്‍ പതിനഞ്ച് ലക്ഷത്തോളം വരുന്ന ഹോസ്പിറ്റല്‍ ചിലവ് ഈ കൊച്ചുകുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.

ഫ്ളവേഴ്‌സ് ടിവിയിലെ അനന്തരം പരിപാടിയിലൂടെ നിരവധിപേര്‍ ശ്രീജയ്ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ശ്രീജയ്ക്ക് വേണ്ടി വൃക്ക ദാനം ചെയ്യാന്‍ എറണാകുളം കലൂരില്‍ നിന്നുമുള്ള സന്തോഷ് കുമാര്‍ എന്ന വ്യക്തി സമ്മതം അറിയിച്ചു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C