മഹാരോഗങ്ങളോട് പൊരുതി ജയിച്ചവര്‍ക്ക് ലോകമലയാളികളുടെ ആദരം; ‘അനന്തരം’: ഫ്‌ളവേഴ്‌സ് ടിവിയില്‍ തത്സമയം

August 18, 2019

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി മഹാരോഗങ്ങളോട് പൊരുതി ജയിച്ചവര്‍ക്ക് രോഗാനന്തരം സഹായഹസ്തവുമായി ഫ്‌ളവേഴ്‌സ് ടിവി ഒരുക്കുന്ന പരിപാടിയാണ് ‘അനന്തരം’. നിരവധിയാളുകള്‍ക്കാണ് അനന്തരം പരിപാടി പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും സമ്മാനിയ്ക്കുന്നത്.

രോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ എന്ന പരിപാടിയുടെ മുഖ്യ ലക്ഷ്യം.

Read more:വൃക്കരോഗത്താല്‍ വലയുന്ന ബൈജുവിന് കാരുണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശവുമായി ‘അനന്തരം’

മറ്റുള്ളവരുടെ ജീവിതസാഹചര്യങ്ങളിലേക്കും ജീവിത ക്ലേശങ്ങളിലേക്കും ഇറങ്ങിച്ചല്ലുകയാണ് ‘അനന്തരം’ എന്ന പരിപാടിയിലൂടെ ഫഌവഴ്‌സ് ടിവി. പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും സന്നദ്ധരായിരിക്കുന്നലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ശ്രമമാണ് ഈ പരിപാടി. യാതൊരുവിധ വാണിജ്യ താല്‍പര്യങ്ങളുമില്ല എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

മഹാ രോഗത്തിന്റെ മുമ്പില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കായി കലാകാരന്മാര്‍ ഒരുക്കുന്ന വിസ്മയ വിനോദ കാഴ്ചയും ഈ പരിപാടിയുടെ മറ്റൊരു ആകര്‍ഷണമാണ്. രോഗാനന്തരം ജീവിതം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ക്ക് അത്താണിയാകാന്‍ പ്രേക്ഷകര്‍ക്കും അവസരമുണ്ട്. കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങാന്‍ ലോകമലയാളികള്‍ക്കും അവസരമൊരുങ്ങുകയാണ് ‘അനന്തരം’ എന്ന പരിപാടിയിലൂടെ. കാണാം, അനന്തരം ഫ്‌ളവേഴ്‌സ് ടിവിയില്‍ തത്സമയം.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C