എടിഎം സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി എസ്ബിഐ

August 20, 2019

എ ടി എം സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി എസ്ബിഐ. രാത്രിയുള്ള സേവനങ്ങൾക്കാണ് എസ്ബിഐ നിയന്ത്രണം ഏർപ്പെടുത്തുന്നുന്നത്. രാത്രി 11 മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിലുള്ള സമയങ്ങളിലെ ട്രാൻസാക്ഷനുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. എ ടി എമ്മുകളിൽ  നിന്നും പണം മോഷണം പോകുന്നത് അടുത്തിടെ പതിവായിരുന്നു. രാത്രി സമയങ്ങളിലാണ് മോഷണം കൂടുതലായും നടക്കുന്നത്. ഇതിനൊരു പരിഹാരമെന്നോണമാണ് പുതിയ നടപടി.

അതേസമയം എസ് ബി ഐ അധികൃതർ ഇത് സംബന്ധിച്ച് നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല. എന്നാൽ നിലവിൽ എസ്ബിഐ എടിഎമിൽ നിന്നും ട്രാൻസ്ഫർ ചെയ്യാവുന്ന തുകയുടെ പരിധി 40,000 ആണ്. എ ടി എം കാർഡുകൾ ഇല്ലാതെ എ ടി എമ്മിൽ നിന്നും പണം പിൻവലിക്കാനുള്ള സേവനം നേരത്തെ എസ് ബി ഐ അവതരിപ്പിച്ചിരുന്നു.