അന്ന് റെയില്‍വേ സ്‌റ്റേഷനിലിരുന്ന് രാണു പാടി, ഇനി സിനിമയില്‍: വീഡിയോ

August 24, 2019

“ഇരിക്കുന്നത് റെയില്‍വേ പ്ലാറ്റ് ഫോമില്‍. മനോഹരങ്ങളായ വേഷവിധാനങ്ങളൊന്നുമില്ല. എന്നിട്ടും അവര്‍ പാടുകയാണ്, ആര്‍ദ്രമായി, അതിമനോഹരമായി; അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുമൊന്നും ഇല്ലാതെ…” രാണു മൊണ്ടാല്‍ എന്ന ഗായികയെക്കുറിച്ച് ആഴ്ചകള്‍ക്ക് മുമ്പ് എഴുതിയതാണ് ഇങ്ങനെ. എന്നാല്‍ ഈ ഗായികയെ ഇന്നു കണ്ടാല്‍ ആരും ഒന്നു അതിശയിച്ചുപോകും. രൂപത്തില്‍പോലും അത്ര ചെയ്ഞ്ചാണ്. രാണു മൊണ്ടാലിന്റെ മെയ്ക്ക്ഓവര്‍ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Read more:നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി; ചിത്രങ്ങൾ കാണാം

റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്നു രാണു പാടിയ പാട്ട് മണിക്കൂറുകള്‍ക്കൊണ്ടാണ് സോഷ്യൽ മീഡിയയുടെ കൈയടി നേടിയത്. പാട്ടിന് അകമ്പടിയെന്നോണം ട്രെയിനിന്റെ ശബ്ദവും കേള്‍ക്കാം. നിരവധി പേര്‍ ഈ ഗായികയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തിയിരുന്നു. വീഡിയോ വൈറലായതോടെ നിരവധി അവസരങ്ങളും രാണുവിനെ തേടിയെത്തി. ഇപ്പോഴിതാ ഒരു സിനിമയ്ക്കു വേണ്ടി രാണു പാട്ട് പാടിയിരിക്കുകയാണ്. ബോളിവുഡ് നടനും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷാമിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാണു പാട്ട് പാടിയിരിക്കുന്നത്. ഹാപ്പി ഹാര്‍ഡി എന്ന ചിത്രത്തിലെ തേരി മേരി കഹാനി… എന്നു തുടങ്ങുന്ന ഗാനമാണ് രേണു ആലപിച്ചിരിക്കുന്നത്.

നിരവധി അവസരങ്ങളാണ് ഇന്ന് ഈ ഗായികയെ തേടിയെത്തുന്നത്. സ്റ്റേജ് ഷോകളില്‍ പാടാനും മ്യൂസിക്കല്‍ ആല്‍ബം ചെയ്യാനുമൊക്കെ ഓഫറുകള്‍ വരുന്നുണ്ട് രാണു മൊണ്ടാലിന്. ഇവരുടെ സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്ന ഒരുകൂട്ടം ആളുകളാണ് രാണുവിന്റെ പുതിയ മെയ്ക്ക്ഓവറിന് പിന്നില്‍.

പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷനില്‍വച്ചു ലതാ മങ്കേഷ്‌ക്കറുടെ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനം പാടുന്ന രാണുവിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയില്‍ വൈറലായത്. 1972 ല്‍ തീയറ്ററുകളിലെത്തിയ ‘ഷോര്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.