മഴക്കാല രോഗങ്ങളെ തടയാൻ ശീലമാക്കാം ഈ പാനീയങ്ങൾ

August 21, 2019

കേരളം നേരിട്ട മഴക്കെടുതിക്ക് ശേഷം ജനങ്ങൾ ജീവിതത്തിലേക്ക് തിരികെ വരാൻ തുടങ്ങുന്നതേയുള്ളൂ. മഴയുടെ ഭീകരാക്രമണത്തിന് ശേഷം ജനങ്ങൾ പേടിയോടെ നോക്കുന്നത് പകർച്ചവ്യാധികളെയാണ്. മഴക്കാല രോഗങ്ങൾ മരണം വരെ സംഭവിക്കുന്നതിന് കാരണമായേക്കാം. മഴക്കാലത്ത് ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധചെലുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് മഴക്കാലത്ത് ശീലമാക്കാം.

ചിക്കന്‍ഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, പന്നിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗങ്ങള്‍ . ഇടവിട്ടുള്ള പനി, വിറയല്‍, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, എന്നിവയും മഴക്കാലത്ത് മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെയും, കുടിക്കുന്ന വെള്ളത്തിന്റെയും ശുചിത്വം ഉറപ്പുവരുത്തണം.

കുറഞ്ഞ കലോറി മാത്രം അടങ്ങിയിട്ടുള്ള ജീരകം പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കുമുള്ള മികച്ച ഒരു പ്രതിവിധി കൂടിയാണ്. ജീരകത്തിന് നിരവധിയാണ് ആരോഗ്യ ഗുണങ്ങൾ. ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്  ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഇടയ്ക്കിടെ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ജീരകവെള്ളം കുടിക്കുന്നതുവഴി അനാവശ്യ കലോറി ശരീരത്തില്‍ എത്തുകയുമില്ല.

Read also: നനഞ്ഞുപോയ രേഖകൾ വെയിലത്തുവച്ച് ഉണക്കേണ്ട, പകരം ചെയ്യേണ്ടത്.. 

ദിവസവും ഉലുവ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. അൽപ്പം കയ്പ്പാണെങ്കിലും ​ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ. മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള  മിക്ക രോഗങ്ങൾക്കും ഒരു പ്രതിവിധി കൂടിയാണ് ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം.