സോഷ്യൽ മീഡിയയുടെ മനംകവർന്ന അനന്യകുട്ടി ടോപ് സിംഗർ വേദിയിൽ, വീഡിയോ

കണ്ണുകള്‍ക്ക് കാഴ്ചയില്ലെങ്കിലും വര്‍ണ്ണനകള്‍ക്കും വാക്കുകള്‍ക്കും അതീതമായ മനോഹരമായ ഗാനങ്ങളുമായി എത്തി സോഷ്യല്‍ മീഡിയയുടെ മനം കവർന്ന മിടുക്കിക്കുട്ടിയാണ് അനന്യ…കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന അനന്യ എന്ന കൊച്ചുമിടുക്കി ഫ്‌ളവേഴ്‌സ് ടിവിയിലെ ടോപ് സിംഗർ വേദിയിലും നിറസാന്നിധ്യമായി.

നീ മുകിലോ… എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണ് അനന്യ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നത്. ഇപ്പോഴിതാ ടോപ് സിംഗർ വേദിയിൽ മനോഹര ഗാനങ്ങളുമായി എത്തിയിരിക്കുകയാണ്  അനന്യമോൾ. കണ്ണൂർ സ്വദേശിയായ അനന്യ ജന്മനാ അന്ധയാണ്. എന്നാൽ മനോഹരമായ ഗാനങ്ങളുമായി ലോകം മുഴുവനുമുള്ള മലയാളികളുടെ ഹൃദയം കവർന്നിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.

അതേസമയം അനന്യ ഇനി സിനിമയില്‍ പാടും. പ്രജേഷ് സെന്‍ – ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലാണ് അനന്യ പാടാന്‍ ഒരുങ്ങുന്നത്. ബിജിബാലാണ് ഈ ചിത്രത്തിലെ സംഗീത സംവിധായകന്‍.

Leave a Reply

Your email address will not be published. Required fields are marked *