കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി: ചിരിയുണര്‍ത്തും ഈ ചിത്രങ്ങള്‍

രസകരവും കൗതുകകരവുമായ ചിത്രങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പ്രത്യേക ഇടംതന്നെുണ്ട്. മനുഷ്യര്‍ മാത്രമല്ല പലപ്പോഴും മൃഗങ്ങളും പക്ഷികളുമൊക്കെയാണ് ഇത്തരത്തില്‍ കൗതുകം നിറച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നതും. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുകയാണ് ചില ചിത്രങ്ങള്‍.

കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി ഫൈനലിസ്റ്റുകളുടെ ചിത്രമാണ് കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നത്. ഫോട്ടോഗ്രാഫര്‍മാരായ പോള്‍ ജോയ്ന്‍സണ്‍-ഹിക്ക്‌സ്, ടോം സല്ലം എന്നിവരാണ് കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തിന്‍റെ സംഘാടകര്‍.  നാല്‍പത് ചിത്രങ്ങളാണ് ഫൈനല്‍ ലിസ്റ്റില്‍ ഇടം നേടിയത്.

വിത്യസ്ത മൃഗങ്ങളും പക്ഷികളുമൊക്കെ ചിത്രങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. മൃഗങ്ങളുടെ എക്‌സ്പ്രഷനും ആക്ഷനുമൊക്കെ കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു. ചിരിയുണര്‍ത്തുന്ന ചില ചിത്രങ്ങള്‍ കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *