ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഇടിമിന്നലേറ്റാല്‍…! അത്ഭുതകരം ഈ രക്ഷപ്പെടല്‍: വീഡിയോ

‘മരണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്’… എന്ന് ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ…, പലപ്പോഴും ഇത്തരത്തില്‍ അത്ഭുതകരമായി മരണത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട് ചിലര്‍. ഇത്തരമൊരു രക്ഷപ്പെടലിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇടിമിന്നലില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഒരു വീഡിയോയാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്.

ഇടിമിന്നലുള്ളപ്പോള്‍ തുറസ്സായ ഇടങ്ങളിലൂടെ യാത്ര ചെയ്യുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും എന്ന് പലര്‍ക്കും അറിവുള്ളതാണ്. അതുപോലെതന്നെ ഇടിമിന്നലുള്ളപ്പോള്‍ തുറസ്സായ ഇടങ്ങളിലൂടെ വാഹനം ഓടിയ്ക്കുന്നതും അപകടകരമാണ്. ഇത് വ്യക്തമാക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ട്രാഫിക് സിഗ്നലിന്റെ അരികിലേയ്ക്ക് നീങ്ങുന്നതിനിടെയാണ് വാഹനത്തിന് മിന്നലേറ്റത്. പിന്നാലെ വന്ന വാഹനത്തിന്റെ ഡാഷ്‌ക്യാമറയില്‍ വാഹനത്തിന് ഇടിമിന്നലേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. തീഗോളം പോലെ ഇടിമിന്നല്‍ കാറില്‍ പതിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. റഷ്യയിലെ നൊവോസിബ്രിസ്കില്‍ നിന്നുള്ളതാണ് ഈ വീഡിയോ.

Read more:കണ്ണൂരിലെ പൊലീസുകാരനെ തേടിയെത്തിയത് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കത്ത്; ‘ഒരു ക്രിക്കറ്റ് ഭ്രാന്തന് ഇതില്‍പ്പരം എന്തു വേണം

ഗുരുതരമായ ഈ അപകടത്തില്‍ നിന്നും വാഹനത്തിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മിന്നലേറ്റപ്പോള്‍ എസ്‌യുവി
വാഹനത്തിന്റെ ബാറ്ററി കത്തിപ്പോയി. ഇതൊഴിച്ചാല്‍ മറ്റ് കേടുപാടുകളൊന്നും വാഹനത്തിനും ഉണ്ടായിട്ടില്ല.

എന്നാല്‍ വാഹനത്തിന് ഇടിമിന്നലേറ്റാല്‍ മരണം വരെ സംഭവിക്കാന്‍ ഇടയുണ്ട്. ഇത്തരം നിരവധി അപകടങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ശക്തമായ മഴയും ഇടിമിന്നലുമുള്ളപ്പോള്‍ വാഹനങ്ങള്‍ പരമാവധി ഓടിക്കാതിരിക്കുന്നതാണ് നല്ലത്. ഇക്കാര്യം ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദൃശ്യങ്ങള്‍.