ബഹിരാകാശത്തുനിന്നും ഒരു കിടിലൻ ചിത്രം

October 8, 2019

ബഹിരാകാശത്തുനിന്നുള്ള ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. അടുത്തിടെ ബഹിരാകാശത്തുനിന്നും പകർത്തിയ മക്കയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും പ്രധാന പട്ടണങ്ങളിൽ ഒന്നായ ദുബായിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നത്. യു എ ഇ യുടെ പ്രഥമ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരി പകർത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ സെപ്തംബർ 25 നാണ് ഹസ്സ അൽ മൻസൂരി ഉൾപ്പെടുന്ന സംഘം ബഹിരാകാശ യാത്ര നടത്തിയത്. എട്ട് ദിവസങ്ങൾക്ക് ശേഷം ഇവർ ഈ ഒക്ടോബർ മൂന്നിന് തിരികെയെത്തി. ഈ യാത്രയിൽ പകർത്തിയ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്. ബഹിരാകാശത്തുനിന്നും ദുബായിയുടെ ഒരു ചിത്രം, ഈ നഗരമാണ് എനിക്ക് വലിയ പ്രചോദനങ്ങൾ നൽകിയത്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവച്ചത്.

ആകാശകാഴ്ചയിൽ ചെറിയ തുരുത്തുകൾ പോലെയാണ് ദുബായ് നഗരം തോന്നുന്നത്. എന്നാൽ ദുബായിലെ രണ്ട് പാം ദ്വീപുകളും തുറമുഖവും വേൾഡ് ഐലന്റ് പ്രോജക്ടും വളരെ കൃത്യമായി തന്നെ ദൃശ്യമാകുന്നുണ്ട്. എന്നാൽ നിരവധിയാളുകളാണ് അദ്ദേഹത്തിന് സ്നേഹമറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.