വിസ്മയിപ്പിച്ച് നിമിഷയും ജോജുവും; ഭയംനിറച്ച് ‘ചോല’: വീഡിയോ

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ചോല. നിമിഷ സജയനെയും ജോജു ജോര്‍ജ്ജിനെയും സംസ്ഥാന അവാര്‍ഡിന് അര്‍ഹരാക്കിയതില്‍ ഈ ചിത്രം വഹിച്ച പങ്ക് ചെറുതല്ല. പ്രേക്ഷകരില്‍ ആകാംഷയും ഭയവും നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. നിമിഷ സജയന്റെയും ജോജുവിന്റെയും വര്‍ണ്ണനാതീതമായ അഭിനയംതന്നെയാണ് ട്രെയ്‌ലറിലെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ മാസം യുട്യൂബില്‍ പങ്കുവയ്ക്കപ്പെട്ട ട്രെയലിറിലെ താരങ്ങളുടെ അഭിനയത്തെ ഇപ്പോഴും പ്രസംസിക്കുകയാണ് സൈബര്‍ലോകം.

വെനീസ് ചലച്ചിത്ര മേളയിലും ചോല പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് മേളയില്‍ ചിത്രത്തിന് ലഭിച്ചതും. മേളയില്‍ ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് ചോല പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയിലെ പുത്തന്‍ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന മത്സര വിഭാഗമാണ് ഒറിസോണ്ടി. അതേസമയം ഈ വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമകൂടിയാണ് ചോല.

Read more:വാര്‍ത്ത അവതരണത്തിനിടെ അമ്മയ്ക്കരികിലേക്ക് ഓടിയെത്തി മകന്‍; പിന്നെ കുഞ്ഞുകുസൃതികള്‍; ചിരിയുണര്‍ത്തി ഈ ‘ബ്രേക്കിങ് ന്യൂസ്’

എസ് ദുര്‍ഗയ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചോല. ജോജു ജോര്‍ജിനും നിമിഷ സജയനും പുറമെ പുതുമുഖ താരം അഖില്‍ വിശ്വനാഥനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് ചിത്രത്തില്‍ നിമിഷ സജയന്‍ എത്തുന്നത്. എഴുത്തുകാരനായ കെ വി മണികണ്ഠനും സനല്‍ കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. നീവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അജിത് ആചാര്യ ചിത്രത്തിന്റെ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ചില പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Leave a Reply

Your email address will not be published. Required fields are marked *