‘വട്ടമേശ സമ്മേളനം’ ഒക്ടോബര്‍ 25 ന് തിയറ്ററുകളിലേയ്ക്ക്

ഹോംലി മീല്‍സ്, ബെന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍ ആറ്റ്‌ലി. വിപിന്‍ അറ്റ്‌ലിയുടെയും കൂട്ടരുടെയും സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. വട്ടമേശ സമ്മേളനം എന്നാണ് ചിത്രത്തിന്റെ പേര്. ഒക്ടോബര്‍ 25 ന് വട്ടമേശ സമ്മേളനം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

കലിംഗ ശശി, സാജു നവോദയ (പാഷാണം ഷാജി), അഞ്ജലി നായര്‍, കെ.ടി.എസ്.പടന്നയില്‍, മോസസ് തോമസ്, മെറീന മൈക്കിള്‍, ഡൊമിനിക് തൊമ്മി, സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എംസിസി സിനിമ കമ്പനിയുടെ ബാനറില്‍ അമരേന്ദ്രന്‍ ബൈജുവാണ് വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ നിര്‍മ്മാണം.

Read more: മലയാളം വരികള്‍ ഹിന്ദിയിലാക്കി പഠിച്ച് ശ്രേയ ഘോഷാല്‍; നാല്‍പത്തിയൊന്നിലെ ആ മനോഹരഗാനം പിറന്നതിങ്ങനെ: വീഡിയോ
തുടക്കം മുതല്‍ക്കെ വ്യത്യസ്തമായിരുന്നു വട്ടമേശ സമ്മേളനം എന്ന ചിത്രം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയ്‌ലറുമെല്ലാം ഏറെ വ്യത്യസ്ത പുലര്‍ത്തി. ‘മലയാളത്തിലെ ഏറ്റവും മോശപ്പെട്ട പടത്തിന്റെ മോശപ്പെട്ട ട്രെയ്‌ലര്‍’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ആക്ഷേപഹാസ്യ രൂപത്തിലുള്ള ചിത്രമാണ് വട്ടമേശ സമ്മേളനം എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *