ബഹിരാകാശത്ത് നടന്ന് യുവതികള്‍; ചരിത്ര വീഡിയോ പങ്കുവച്ച് നാസ

October 19, 2019

ഭൂമിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആകാശത്ത് പറന്നു നടക്കാന്‍ സ്വപ്‌നത്തിലെങ്കിലും ആഗ്രഹിക്കുന്നവരാണ് നമ്മിളില്‍ പലരും. എന്നാല്‍ ബഹിരാകാശത്ത് നടന്ന് ചരിത്രം കുറിച്ചിരിക്കുകയാണ് രണ്ട് വനിതകള്‍. ആദ്യമായാണ് വനിതകള്‍ മാത്രമായി ബഹിരാകാശത്ത് നടക്കുന്നത്. ഈ നടത്തത്തിന്റെ ക്രെഡിറ്റ് നാസയ്ക്കും.

യു എസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീര്‍ എന്നിവരാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തിറങ്ങി നടന്ന് പുതു ചരിത്രം കുറിച്ചിരിക്കന്നത്. വനിതകളുടെ ഈ ബഹിരാകാശ നടത്തത്തിന്റെ വീഡിയോയും നാസ പുറത്തുവിട്ടിട്ടുണ്ട്. ശാസ്ത്രലോകത്തിന് തന്നെ അഭിമാനമായിരിക്കുകയാണ് വനിതകളുടെ ഈ ബഹിരാകാശ നടത്തം. അഞ്ച് മണിക്കൂര്‍ നീളുന്ന ദൗത്യം നാസ ലൈവായി യുട്യൂബിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Read more:ബഹിരാകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടോ; രസകരമായ നിമിഷങ്ങള്‍ പങ്കുവച്ച് ഹസ്സാ

പുരുഷ- സ്ത്രീ ബഹിരാകാശ സഞ്ചരികള്‍ മുമ്പ് പലപ്പോഴായി ബഹിരാകാശത്ത് നടന്നിട്ടുണ്ട്. എന്നാല്‍ വനിതകള്‍ മാത്രമായി ഇത്തരത്തില്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി നടക്കുന്നത് ഇത് ആദ്യമായാണ്. ബഹിരാകാശ നിലയത്തിലെ പവര്‍ കണ്‍ട്രോളറുകളില്‍ ഒന്ന് മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഈ വനിതകള്‍ നിലയത്തിന് പുറത്തിറങ്ങിയത്.