കഥകളും ഉപകഥകളുമായി ‘സേതു’ ഒരുങ്ങുന്നു

November 6, 2019

കഥകളും ഉപകഥകളുമായി ഒരു സിനിമ ഒരുങ്ങുന്നു. ‘സേതു’ എന്നാണ് ചിത്രത്തിന്റെ പേര്. ഷെയ്ഖ് അബ്ദുള്ള അജ്മല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഒരു ഫ്ളാറ്റിന്റെ പശ്ചാത്തലത്തിലാണ് ‘സേതു’ എന്ന ചിത്രമൊരുങ്ങുന്നത്. നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷഹീന്‍ സിദ്ധിഖ്, ഇന്ദ്രന്‍സ്, ജോയ് മാത്യു, മഖ്ബൂല്‍ സല്‍മാന്‍, സോഹന്‍ ലാല്‍, റോണി ഡേവിഡ് രാജ്, ചെമ്പില്‍ അശോകന്‍, ഉണ്ണികൃഷ്ണന്‍, സരസ ബാലുശ്ശേരി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളായെത്തുന്നു.

സി ഫോര്‍ ചലച്ചിത്രത്തിന്റെ ബാനറില്‍ അബ്ദുല്‍ മനാഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് പി ഗോപി, നിസാം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. നവാഗതനായ സുനാഥ് ശങ്കറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Read more:ഈ കാട്ടാനയുടെ ബുദ്ധി അപാരംതന്നെ, വൈദ്യുത വേലി മറികടക്കാന്‍ ആനയുടെ തന്ത്രം: വൈറല്‍ വീഡിയോ

അതേസമയം ഷഹീന്‍ സിദ്ധിഖ് നായകനായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘ഒരു കടത്ത് നാടന്‍ കഥ’. ആക്ഷനും സസ്‌പെന്‍സിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. നവാഗതനായ പീറ്റര്‍ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

ഷാനു എന്നാണ് ചിത്രത്തില്‍ ഷഹീന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. എഞ്ചിനിയറിങ് പഠനം പൂര്‍ത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാത്ത ഷാനുവെന്ന യുവാവിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ഷാനുവിന്റെ ഉമ്മയ്ക്ക് ഒരു അപകടം സംഭവിക്കുന്നു. ഉമ്മയുടെ ഓപ്പറേഷന് പണമാവശ്യമായി വരുന്നതോടെ കുഴല്‍ പണം കടത്താന്‍ ഷാനു തയ്യാറാവുന്നു. ഷാനുവിന്റെ ജീവിതത്തില്‍ ഒരു ദിവസം രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ നേരിടേണ്ടി വരുന്ന ക്രൂരതകളുടെയും, ബുദ്ധിപൂര്‍വമായ അതിജീവനത്തിന്റെയും ഒരു പകലാണ് ‘ഒരു കടത്ത് നാടന്‍ കഥ’ എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്