ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിച്ചാൽ ഗുണങ്ങൾ നിരവധി

November 23, 2019

നിരവധി ഗുണങ്ങളാൽ സമ്പുഷ്‌ടമാണ് ഉണക്കമുന്തിരി. ദിവസവും രണ്ടോ മൂന്നോ ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കണം. പാർശ്വഫലങ്ങൾ ഇല്ലാതെതന്നെ ശരീരഭാരം വർധിപ്പിക്കാൻ ഏറ്റവും ഉത്തമമാണ് ഉണക്കമുന്തിരി. ഇതിൽ പൊട്ടാസ്യം, വിറ്റാമിൻ സി, കാൽസ്യം, വിറ്റാമിൻ ബി- 6, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനം സുഗമമാക്കുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കും.

ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും വില്ലനാണ് ഹൃദ്രോഗം. ഹൃദ്രോഗം പലപ്പോഴും മരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചെറുതെന്ന് കരുതി കാര്യമാക്കാത്ത നെഞ്ചുവേദനകൾ പലപ്പോഴും ഹൃദയാഘാതത്തിലേക്ക് നയിക്കാറുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെ ഹൃദയത്തെ സ്മാർട്ടാക്കാനുള്ള ഏറ്റവും അത്യുത്തമമായ മാർഗമാണ് ഉണക്ക മുന്തിരി. ഉണക്കമുന്തിരിയിലെ നാരുകൾ ശരീരത്തിൽ പിത്തരസം ഉത്പാദിപ്പിക്കുന്നതോടെ ശരീരത്തിൽ കൊളസ്‌ട്രോൾ ഇല്ലാതാവുന്നു. ഇതോടെ ശരീരത്തിലെ ഹൃദയത്തിന്റെ പ്രവർത്തനം ഊർജിതമായി  നടക്കുന്നു. ഇത് ഹൃദയാഘാതം  ഉണ്ടാകാതെ ശരീരത്തെ സംരക്ഷിക്കുന്നു.

Read also: വേദിയിൽ കയറി പാട്ടിന് ചുവടുവെച്ച് അച്ചന്മാർ; ഇവർ വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ, വൈറൽ വീഡിയോ 

കൊളസ്‌ട്രോൾ മാത്രമല്ല ശരീരത്തിൽ ഉണ്ടാകുന്ന പലരോഗങ്ങളും തടയാൻ അത്യുത്തമമാണ് ഉണക്കമുന്തിരി. കണ്ണുകളുടെ ആരോഗ്യത്തിനും, പല്ലുകളുടെ ആരോഗ്യത്തിനും ഇത് സഹായകരമാണ്. വയറിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ തടയുക, അസിഡിറ്റി ഇല്ലാതാക്കുക, കുടലിനെ ബാധിക്കുന്ന ക്യാൻസർ തടയുക, സ്ത്രീകളിലെ എല്ലു തേയ്മാനം പോലുള്ള രോഗങ്ങൾക്കും ഉത്തമമാണ് ഉണക്ക മുന്തിരി. പലതരത്തിലുള്ള രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാനും പല രോഗങ്ങളെയും മുൻകൂട്ടി തടയാനും ഉണക്ക മുന്തിരി ബെസ്റ്റാണ്. ഉണക്കമുന്തിരി രാത്രിയില്‍ വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലത്.