‘ഫോട്ടോ എന്ന് പറയുന്നതിന് മുൻപും ശേഷവും’- രസകരമായ ചിത്രം പങ്കുവെച്ച് അശ്വതി

November 28, 2019

മികച്ച അവതരണ ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം സ്നേഹം നേടിയ ആളാണ് അശ്വതി ശ്രീകാന്ത്. വളരെ രസകരമായ സംസാര ശൈലിയിലൂടെ ആളുകളെ കയ്യിലെടുക്കുന്ന അശ്വതി സമൂഹമാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ രസകരമായൊരു ചിത്രമാണ് അശ്വതി പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോ എന്ന് പറയുന്നതിന് മുൻപും ശേഷവും എന്ന ക്യാപ്ഷനോടെയാണ് അശ്വതി രസകരമായൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഭർത്താവിനൊപ്പമുള്ള ചിത്രമാണ്. വളരെ ആകസ്മികമായി ടെലിവിഷൻ ലോകത്തേക്ക് വന്നതാണ് അശ്വതി. റോഡിയോ രംഗത്ത് സജീവമായിരുന്ന അശ്വതി പിന്നീട് ടെലിവിഷന്‍ രംഗത്തും ശ്രദ്ധ നേടി.

Read More:ടിക് ടോക്കിനു വെല്ലുവിളിയുമായി ഇൻസ്റ്റഗ്രാം ‘റീൽസ്’

ഒരു മകളാണ് അശ്വതിക്ക്. പത്മ. പത്മയ്ക്ക് ഒരു വയസുള്ളപ്പോഴാണ് അശ്വതി ടെലിവിഷനിൽ സജീവമാകുന്നത്. ഇപ്പോൾ സ്റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമാണ് അശ്വതി.