സ്വർണപ്രേമികൾക്ക് ഒരു സന്തോഷവാർത്ത; പ്ലാസ്റ്റിക്കിൽ നിന്നും സ്വർണ്ണം, പുതിയ കണ്ടെത്തലുമായി ഗവേഷകർ

January 13, 2020

പെണ്ണിന്റെ അഴക് പൊന്നാണെന്ന് വിശ്വസിക്കുന്ന പലരും ഈ തലമുറയിലും ജീവിക്കുന്നത് കൊണ്ടാവാം സ്വർണത്തോട് പൊതുവെ സ്ത്രീകൾക്ക് ഇത്രയധികം ഭ്രമം. ദിവസവും ഉയർന്നുവരുന്ന സ്വർണ്ണവില സാധാരണക്കാരിൽ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

എന്നാൽ സ്വർണപ്രേമികളെ മുഴുവൻ ആഹ്ളാദിപ്പിക്കുന്നതാണ് പുതിയ കണ്ടെത്തൽ. സ്വർണ്ണത്തിന്റെ തിളക്കം ഒട്ടും കുറയാതെതന്നെ പുതിയ ലോഹം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഭാരം കുറവാണെങ്കിലും 18 കാരറ്റിന്റെ സ്വർണ്ണമാണ് പ്ലാസ്റ്റിക്കിൽ നിന്നും ഗവേഷകർ സൃഷ്ടിച്ചിരിക്കുന്നത്.

ഇറ്റി എച്ച് സൂറിചിൽ എന്ന സ്വിറ്റ്‌സർലൻഡിലെ യൂണിവേഴ്‌സിറ്റിയാണ് പുതിയ സ്വർണ്ണം കണ്ടെത്തിയിരിക്കുന്നത്. സാധാരണ സ്വർണ്ണത്തേക്കാൾ 5 മുതൽ 10 തവണ വരെ ഭാരക്കുറവ് ഈ സ്വർണത്തിന് ഉണ്ടാകുമെന്നാണ് കണ്ടെത്തൽ.

പുതിയ സ്വർണ്ണത്തിന് പ്ലാസ്റ്റിക്കിന്റെ ഗുണങ്ങളാണ് കൂടുതലും ഉണ്ടാകുക. സ്വർണ്ണത്തിന്റെ പ്ലേറ്റലെറ്റ്‌സും പ്ലസ്റ്റിക്കും ഉരുക്കിച്ചേർന്ന വസ്തു എളുപ്പത്തിൽ പുതിയ സ്വർണ്ണമാക്കി എടുക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇതുപയോഗിച്ച് ആഭരണങ്ങളും വാച്ചിന്റെ ചെയിനുകളും ഉണ്ടാക്കിയെടുക്കാമെന്നാണ് കരുതുന്നത്.