രണ്ടു തലമുറയുടെ താരങ്ങൾ ഒറ്റ ഫ്രെയിമിൽ..മമ്മൂട്ടിയുടെ സൂപ്പർ സെൽഫി

January 17, 2020

താരങ്ങളുടെ പേരിൽ ആരാധകർ തമ്മിൽ തല്ലുമെങ്കിലും വെള്ളിത്തിരയ്ക്കപ്പുറം വ്യക്തിപരമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് മലയാള സിനിമ നടന്മാർ. ഒത്തുചേരാനുള്ള ഒരവസരങ്ങളും ഇവർ പാഴാക്കാറില്ല. മുൻനിര താരങ്ങളെ പോലെ തന്നെ യുവതലമുറയിലെ നടന്മാരും സൗഹൃദങ്ങളിൽ ജീവിക്കുന്നവരാണ്. ഇപ്പോൾ മലയാള സിനിമയിലെ മിന്നും താരങ്ങളെല്ലാം ഒത്തു കൂടിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

നടൻ സിദ്ദിഖിന്റെ വീട്ടിലാണ് താരങ്ങളെല്ലാം ഒത്തുചേർന്നത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണിമുകുന്ദൻ എന്നിവരാണ് സിദ്ദിഖിന്റെ വീട്ടിൽ ഒത്തുചേർന്നത്.

Read More:മക്കൾക്കൊപ്പം നടി മന്യയുടെ പൊങ്കൽ ആഘോഷം

ഡിന്നറിനു ശേഷമുള്ള ചിത്രമെന്ന വിശേഷണത്തോടെയാണ് ഉണ്ണി മുകുന്ദൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരങ്ങൾക്കിടയിൽ ഇത്രയും ഐക്യം കാണുന്നത് മലയാള സിനിമയുടെ മാത്രം പ്രത്യേകതയാണ്. മമ്മൂട്ടി പകർത്തിയ സെൽഫിയാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്.