ആകാംക്ഷയും ഭയവും നിറച്ച് ‘സൈക്കോ’ ട്രെയ്‌ലർ

January 8, 2020

ആകാംക്ഷയും ഭയവും കോർത്തിണക്കി മിഷ്‌കിന്റെ ‘സൈക്കോ’ ട്രെയ്‌ലർ എത്തി. ഉദയനിധി സ്റ്റാലിൻ, നിത്യ മേനോൻ, അദിതി റാവു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ഒരു സൈക്കോ കില്ലറുടെ ചിത്രമാണെന്നാണ് ട്രെയ്‌ലർ വ്യക്തമാക്കുന്നത്. തുപ്പറിവാളൻ എന്ന ചിത്രത്തിന് ശേഷം മിഷ്കിൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘സൈക്കോ’. അദിതി റാവു തന്നെയാണ് ചിത്രത്തിലെ പ്രധാന ആകർഷണം.

തിരക്കഥയും മിഷ്കിൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഇളയരാജയാണ് സംഗീതം. സിംഗമ്ബുലി, റാം, ഷാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് നവാഗതനായ തന്‍വീര്‍ ആണ്.

Read More:ആരോഗ്യത്തിനും സൗന്ദര്യത്തിനും തക്കാളി

ഡബിള്‍ മീനിംഗ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ മൊഴി മാണിക്യം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഉദയനിധി അന്ധന്‍ ആയിട്ടാണ് അഭിനയിക്കുന്നത്.