കണ്ണീര് തുടച്ച് ഒറ്റദിനം കൊണ്ട് ലോകത്തിനു മുൻപിൽ സൂപ്പർസ്റ്റാറായി ക്വാഡൻ !

February 23, 2020

സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം നൊമ്പരം നിറച്ച ഒൻപതുകാരനാണ് ക്വാഡൻ. ഉയരക്കുറവിന്റെ പേരിൽ നിരന്തരം പരിഹാസങ്ങൾക്ക് ഇരയാകേണ്ടി വന്ന ക്വാഡൻ, തന്നെയൊന്നു കൊന്നു തരാമോ എന്ന് അമ്മയോട് അഭ്യർത്ഥിക്കുന്ന വീഡിയോ വളരെ സങ്കടത്തോടെയാണ് ലോകം മുഴുവൻ കണ്ടത്.

എന്നാൽ ഒറ്റ ദിനം കൊണ്ട് തന്നെ പിന്തുണയും ലോകമെമ്പാടുമുള്ള ജനങ്ങളുടെ സ്നേഹവും ക്വാഡനെ തേടിയെത്തി. മാത്രമല്ല, ഇപ്പോൾ റഗ്‌ബി ടീമിനെ നയിച്ച് സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ് ക്വാഡൻ.

ഓസ്‌ട്രേലിയൻ വംശജനായ ക്വാഡൻ ഡ്വാർഫിസം എന്ന അപൂർവ ജനിതക രോഗ ബാധിതനാണ്. ഈ രോഗമാണ് ക്വാഡന്റെ ഉയരക്കുറവിന് കാരണം. അമ്മയോട് തനിക്ക് മരിക്കാനായി ഒരു കയർ തരാമോ എന്ന് ചോദിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. അതിനു പിന്നാലെ ക്വാഡന് ഓസ്‌ട്രേലിയയിലെ റഗ്ബി ടീമിനെ ഫീൽഡിലേക്ക് നയിക്കാൻ അവസരം ലഭിക്കുകയായിരുന്നു.

Read More:നായകനും പുറത്ത്; ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം

ഒട്ടേറെ സഹായങ്ങളാണ് ക്വാഡനെ തേടി വന്നുകൊണ്ടിരിക്കുന്നത്. യു എസ് കൊമേഡിയൻ ബ്രാഡ് വില്യംസ് ക്വാഡനു വേണ്ടി രണ്ടു കോടിയോളം രൂപ സമാഹരിച്ച് കഴിഞ്ഞു.