‘ഭൂമിയിലെ മനോഹര സ്വകാര്യം’; നാളെ മുതല്‍ തിയേറ്ററുകളിലേയ്ക്ക്

February 27, 2020

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’. ചിത്രം നാളെ മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഷൈജു അന്തിക്കാട് ആണ് ചിത്രത്തിന്റെ സംവിധാനം. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നത്.

എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സച്ചിന്‍ ബാലുവാണ്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിന്റേത്.

Read more: ശസ്ത്രക്രിയക്കിടെ വയലിന്‍ വായിച്ച് രോഗി; പിന്നില്‍ ചെറുതല്ലാത്തൊരു കാരണവും: വീഡിയോ

അന്റോണിയോ മിഖായേല്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വി സാജന്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നു. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, എ ശാന്തകുമാര്‍ എന്നിവരുടേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തെത്തിയ പ്രണയഗാനവും ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടി.