‘ഉടൻ തന്നെ ഗിറ്റാർ എടുക്കാൻ ഞാൻ പറയും’- ‘വാരണം ആയിരം’ രണ്ടാം ഭാഗത്തിന് സൂചന നൽകി ഗൗതം മേനോൻ

February 1, 2020

സിനിമ രംഗത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഗൗതം മേനോൻ. വെള്ളിത്തിരയിലെ മിന്നും താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം ഗൗതം മേനോന് ആദരവ് അറിയിച്ച് വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോ എല്ലാം തന്റെ ഫേസ്ബുക്ക് പേജിൽ ഗൗതം മേനോനും പങ്കുവെച്ചു.

നടൻ സൂര്യ അയച്ചു നൽകിയ വീഡിയോയും ഗൗതം മേനോൻ പങ്കുവെച്ചിട്ടുണ്ട്. ഗൗതം മേനോൻ സിനിമകളെ കുറിച്ചും പാട്ടുകളെ കുറിച്ചുമൊക്കെയാണ് സൂര്യ പറയുന്നത്. ‘വാരണം ആയിരം’ എന്ന ഗൗതം മേനോൻ ചിത്രത്തിൽ നായകൻ സൂര്യ ആയിരുന്നു.

ദേശിയ അംഗീകാരം വരെ സൂര്യക്ക് നേടി നൽകിയ ചിത്രമാണിത്. ആരാധകരെ ആവേശത്തിലാഴ്ത്തിയ ഒരു കാര്യവും വീഡിയോയിൽ സൂര്യ പറയുന്നുണ്ട്. ‘ഗൗതം പറയുകയാണെങ്കില്‍ ഇനിയും ഗിറ്റാര്‍ എടുക്കാന്‍ ഞാന്‍ റെഡിയാണ്’ എന്നാണ് സൂര്യ പറയുന്നത്.

Suriya- Thank you. Some of the best times ever was with you brother. And yes, I’m going to ask you to pick up that guitar very soon …

Posted by Gautham Vasudev Menon on Friday, 31 January 2020

‘അതെ, ഉടൻ തന്നെ ഗിറ്റാർ എടുക്കാൻ ഞാൻ പറയും’ എന്ന തലക്കെട്ടോടെയാണ് ഗൗതം മേനോൻ ഈ വീഡിയോ പങ്കുവെച്ചത്. ‘വാരണം ആയിര’ത്തിനു ഒരു രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കാം എന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്.

Read More:പ്രേക്ഷകർക്ക് സർപ്രൈസ് ഒരുക്കി ഷൈലോക്ക് ടീം; ടീസർ

വിഘ്‌നേശ് ശിവൻ, തൃഷ, അൻവർ റഷീദ്, വെട്രിമാരൻ, ഹാരിസ് ജയരാജ് തുടങ്ങിയവരെല്ലാം ഗൗതം മേനോന് ആശംസകൾ അറിയിച്ചിരുന്നു.