തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ദുല്‍ഖര്‍ സല്‍മാന്‍; ശ്രദ്ധേയമായി ഗാനം

February 24, 2020

മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. ഡെസിങ് പെരിയ സ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഋതു വര്‍മ്മ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയൊരു ഗാനം. മസാല കോഫിയാണ് ഗാനം കംബോസ് ചെയ്തിരിക്കുന്നത്. കിടിലന്‍ താളമാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം. ദുല്‍ഖര്‍ സല്‍മാന്റെ ചില നൃത്തച്ചുവുകളും ഗാനരംഗത്ത് പ്രത്യക്ഷമാകുന്നുണ്ട്.

Read more: ”ചൂടുവെള്ളം നല്ല പാസ്-വേര്‍ഡ് ആയിരുന്നു…” ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ഒരു രസികന്‍ രംഗം

കെ എം ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഡല്‍ഹി, ഗോവ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം. ചിത്രത്തില്‍ ഐടി പ്രൊഫഷണലായ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്.