‘എല്ലാത്തിനും അതിന്റെതായ സമയമുണ്ട്..’- ഒടുവിൽ മോഹൻലാലിനെ കാണാൻ പ്രണവെത്തി

February 29, 2020

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംഭാവന നൽകിയതിലൂടെയാണ് പ്രണവ് എന്ന കലാകാരനെ ലോകം ശ്രദ്ധിച്ചത്. പരിമിതികളെ മറികടന്നു വരയുടെ ലോകത്ത് തന്റെ സാമ്രാജ്യം തീർക്കുന്ന പ്രണവിന് മുഖ്യമന്ത്രിയെ കണ്ട വാർത്തയ്ക്ക് പിന്നാലെ രജനികാന്തിന്റെ ക്ഷണവും എത്തി.

ആലത്തൂർ സ്വദേശിയായ പ്രണവിനെ പൊന്നാടയണിയിച്ചാണ് പോയസ് ഗാർഡനിലെ വീട്ടിലേക്ക് രജനികാന്ത് സ്വീകരിച്ചത്. താൻ വരച്ച രജനികാന്തിന്റെ ചിത്രവും പ്രണവ് അന്ന് അദ്ദേഹത്തിന് കൈമാറിയിരുന്നു. ഇപ്പോൾ മറ്റൊരു വലിയ സ്വപ്നം സാക്ഷാത്‌കരിക്കപ്പെട്ട സന്തോഷത്തിലാണ് പ്രണവ്.

മോഹൻലാലിനെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ പ്രണവ് ആഗ്രഹിച്ചിരുന്നു. ആ സ്വപ്നമാണ് ഇപ്പോൾ സഫലമായത്. നേരിട്ട് കാണാനും ഒപ്പം സമയം ചിലവഴിക്കാനും പ്രണവിന് സാധിച്ചു.

Read More:സ്ത്രീകൾ സ്ഥിരമായി ബദാം കഴിക്കൂ; ഗുണങ്ങൾ പലതാണ്

മുൻപ് വരച്ച് വെച്ചിരുന്ന ഒടിയൻ മാണിക്യന്റെ ഛായാചിത്രവും പ്രണവ് മോഹൻലാലിന് സമ്മാനമായി നൽകി. മോഹൻലാൽ പ്രണവിനൊപ്പമുള്ള നിമിഷങ്ങൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. എല്ലാത്തിനും അതിന്റെതായ സമയമുണ്ടെന്നാണ് പ്രണവ് മോഹൻലാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കുറിച്ചത്.