വേനൽ ചൂടിൽ ചർമ്മം കൂളാക്കാം, വളരെ എളുപ്പത്തിൽ..

March 11, 2020

വേനലാണ് എത്തിയിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ചൂടും വളരെ അധികമാണ്. ശാരീരികമായ ഒട്ടേറെ പ്രശ്നങ്ങൾ ഇതിലൂടെ സംഭവിക്കാം. ചൂടിനെ പ്രതിരോധിക്കാൻ ഒട്ടേറെ മാർഗങ്ങൾ വീട്ടിൽ തന്നെയുണ്ട്. ചർമ്മ സംരക്ഷണത്തിന് ഈ സമയത്താണ് പ്രാധാന്യം നൽകേണ്ടത്.

ധാരാളം പൊടിപടലങ്ങൾ മുഖത്ത് അടിഞ്ഞു കൂടാൻ സാധ്യത ഉണ്ട്. ചർമം ഫേസ്‌വാഷ് ഉപയോഗിച്ച് കഴുകുന്നതാണ് പൊതുവെ ചെയ്യാറുള്ളത്. പക്ഷെ വേനലിൽ ഫേസ്‌വാഷ് അധികമായി ഉപയോഗിച്ചാൽ മുഖ ചർമ്മം വരളാൻ സാധ്യതയുണ്ട്. അതിനാൽ പാലിൽ കോട്ടൺ ബോൾ ഉപയോഗിച്ച് തുടയ്ക്കാം.

വെയിലേറ്റു കഴിഞ്ഞാൽ പെട്ടെന്ന് മുഖം കരുവാളിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വളരെ പ്രയാസമാണ് മാറാൻ. തക്കാളി ഉപയോഗിച്ച് കരുവാളിപ്പ് മാറ്റാൻ സാധിക്കും. പുറത്തു പോയിട്ട് വന്നാലുടൻ തക്കാളി മുഖത്ത് ഇടുക. നല്ല മാറ്റം ഉണ്ടാകും.

ചർമ്മം നന്നായി തണുപ്പിക്കാനും അഴുക്കുകൾ നീക്കം ചെയ്യാനും കറ്റാർവാഴ നല്ലതാണ്. നന്നായി കറ്റാർവാഴ നീരെടുത്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് മുഖത്ത് മസ്സാജ് ചെയ്യാം. തണുപ്പുമുണ്ടാകും അഴുക്കും പോകും.