ഡോ. പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു

March 14, 2020

മലയാളത്തിന് നിരവധി സംഭാവനകൾ നൽകിയ കവിയും ഭാഷാ ഗവേഷകനുമായ ഡോ. പുതുശേരി രാമചന്ദ്രൻ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.

എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഗ്രാമീണ ഗായകൻ, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യ സമര കവിതകൾ, പുതുശേരി കവിതകൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത കവിതകൾ.

1999- ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 2005- ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2008- ൽ കുമാരനാശാൻ അവാർഡ്, 2008- ൽ തന്നെ വള്ളത്തോൾ പുരസ്‌കാരം, 2009- ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, 2014- ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാൻ തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.