കുഞ്ഞുങ്ങളുടെ കരച്ചില്‍ മുതല്‍ നായ കുരയ്ക്കുന്നത് വരെ അനുകരിക്കും; ഈ മിമിക്രിക്കാരന്‍ തത്ത ആള് കൊള്ളാലോ…

March 15, 2020

സമൂഹമാധ്യങ്ങള്‍ ഏറെ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകള്‍ അതുകൊണ്ടുതന്നെ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ഇടം നേടുന്നു. വളരെ വേഗത്തിലാണ് ഇത്തരം വീഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുള്ളതും. ഇപ്പോഴിതാ ഒരു തത്തമ്മയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

നല്ലൊരു മിമിക്രിക്കാരനാണ് ഈ തത്ത. അനുകരണകലയില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് തത്ത കാഴ്ചവയ്ക്കുന്നത്. കുഞ്ഞുങ്ങള്‍ കരയുന്ന ശബ്ദവും, കുതിരയുടെ ശബ്ദവും, നായ കുരയ്ക്കുന്ന ശബ്ദവുമൊക്കെ വളരെ മനോഹരമായി തത്ത അനുകരിക്കുന്നു.

Read more: നിസ്സാരം’; ഉടമയ്‌ക്കൊപ്പം കൂളായി നായയുടെ വര്‍ക്ക്ഔട്ട്: വൈറല്‍ വീഡിയോ

ആഫ്രിക്കന്‍ ഗ്രേ പാരറ്റ് വിഭാഗത്തില്‍ പെടുന്നതാണ് ഈ തത്ത. സംസാരിക്കുന്നതില്‍ സമര്‍ത്ഥരായ തത്തകള്‍ എന്നാണ് ആഫ്രിക്കന്‍ ഗ്രേ പാരറ്റുകള്‍ അറിയപ്പെടുന്നത്. ആഫ്രിക്കയിലെ മഴക്കാടുകളിലാണ് ഈ വിഭാഗത്തില്‍പ്പെടുന്ന തത്തകള്‍ കൂടുതലായുള്ളത്.