ശരീരം തളര്‍ന്നുപോയ നടനരികെ നിറഞ്ഞ സ്‌നേഹവുമായി വിജയ് സേതുപതി: വീഡിയോ

March 13, 2020

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. ഏറെ ജനകീയനാണ് വിജയ് സേതുപതി. വെള്ളിത്തിരയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ പല ഇടപെടലുകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

വിജയ് സേതുപതിയും നടന്‍ ലോകേഷ് ബാബുവും തമ്മിലുള്ള ഒരു സ്‌നേഹ കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയിലാണ് ലോകേഷ്. അദ്ദേഹത്തെ കാണാന്‍ വിജയ് സേതുപതിയെത്തി. അയാള്‍ക്കു വേണ്ട സഹായങ്ങള്‍ എല്ലാം നല്‍കി. മികച്ച ചികിത്സയ്ക്കുള്ള സഹായങ്ങളും വാഗ്ദാനം ചെയതു.

Read more: മഴ പെയ്യുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; അതിശയമാണ് ഈ ബഹുനില കെട്ടിടം; വീഡിയോ

‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലെത്തിയ കലാകാരനാണ് ലോകേഷ്. തിരക്കുകള്‍ക്കിടയിലും അദ്ദേഹത്തെ കാണാന്‍ നിറഞ്ഞ മനസ്സോടെ എത്തുകയായിരുന്നു വിജയ് സേതുപതി. സ്‌നേഹാര്‍ദ്രമായ ഈ കൂടിക്കാഴ്ചയുടെ വീഡിയോ കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നു.