‘കരുത്തോടെ കൊവിഡ്-19 നേരിടാം,പ്രതിരോധമാണ് ചികിത്സയേക്കാൾ പ്രധാനം’- വിരാട് കോലി

March 14, 2020

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കരുതൽ വേണമെന്ന് വിരാട് കോലി. ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര കൊവിഡ്-19 ഭീതി മൂലം റദ്ദാക്കിയിരുന്നു. നാട്ടിലേക്ക് തിരികെയെത്തിയതിന് പിന്നാലെയാണ് ട്വിറ്ററിൽ കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കണമെന്ന് വിരാട് കുറിച്ചത്.

‘എല്ലാ മുന്‍കരുതലും സ്വീകരിച്ച് കരുത്തോടെ നിന്ന് കൊവിഡ്-19-നെ നേരിടാം. എല്ലാവരും സുരക്ഷിതരായിരിക്കുക, ജാഗ്രത പുലര്‍ത്തുക. പ്രതിരോധമാണ് ചികിത്സയേക്കാൾ പ്രധാനമെന്ന് ഇപ്പോഴും ഓർക്കുക’- വിരാട് ട്വിറ്ററിൽ പങ്കുവെച്ചു.

Read More:‘വെറും 20 മിനിറ്റും പൂജ്യം രൂപയും കൊണ്ട് ലഭിച്ചത് ലോകത്തിലെ തന്നെ മികച്ച ചികിത്സാ സംവിധാനം’- കേരളത്തിന്റെ മികവ് പങ്കുവെച്ച് ഒരു കുറിപ്പ്

കൊവിഡ്-19 ഭീതിയിൽ ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളാണ് മാറ്റിവെച്ചിരിക്കുന്നത്. നടക്കാനിരുന്ന ഐ പി എൽ മത്സരം ഏപ്രിൽ 15ലേക്ക് മാറ്റി. സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറയും അണിനിരക്കുന്ന റോഡ് സേഫ്റ്റി ട്വന്റി-20 നീട്ടിവെച്ചിരിക്കുകയാണ്.