കൂടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്നവർ നിർബന്ധമായും വ്യായാമം ശീലമാക്കണം…

April 1, 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിക്ക കമ്പനികളും തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോം നിശ്ചയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ സമയം ഇരുന്ന് ജോലിചെയ്യേണ്ടിവരാറുണ്ട് മിക്കവർക്കും. എന്നാൽ ഇരുന്ന് ജോലിചെയ്യുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്‌ട്രെസ് കൂടുതലാണ്. അതുകൊണ്ടുതന്നെ കൂടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്നവർ ഇടയ്ക്ക് സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യണം.

ഇരുന്ന് ജോലിചെയ്യുന്നവരിൽ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, അർബുദം, ആസ്ത്മ, അൽഷിമേഷ്യസ്, അൾസർ, നടുവേദന, കാഴ്ചക്കുറവ്, കഴുത്ത് വേദന തുടങ്ങി നിരവധി രോഗങ്ങൾ പിടികൂടാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം  കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർ കൃത്യമായും നിർബന്ധമായും വ്യായാമം ചെയ്യണം. കാരണം ഇരുന്ന് ജോലി ചെയ്യുമ്പോൾ വളരെ കുറഞ്ഞ അളവിലുള്ള ഊർജം മാത്രമാണ് ചിലവിടുന്നത്. അതിനാൽ ഉയർന്ന രക്ത സമ്മർദം, അമിത ഭാരം, കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നിവ വർധിക്കുന്നു. ഇവ ക്രമാതീതമായി വർധിക്കുന്നതോടെ നിരവധി രോഗങ്ങൾക്ക് ശരീരം സജ്ജമാകുന്നു.

ഇരിക്കുന്ന പൊസിഷൻ ശരിയായില്ലെങ്കിൽ അത് നടുവേദന, പുറം വേദന, ഷോൾഡർ വേദന എന്നിവയ്ക്കും കുടവയർ ഉണ്ടാകുന്നതിനും കാരണമാകും. അതുപോലെ കംപ്യൂട്ടറിന് മുന്നിൽ അധിക സമയം ഇരിക്കേണ്ടി വരുന്നവർ കണ്ണട നിർബന്ധമായും ധരിക്കണം.