”ഇന്ത്യയിൽ ഇനി അടുത്തകാലത്തൊന്നും ക്രിക്കറ്റ് ഉണ്ടാകില്ല”- സൗരവ് ഗാംഗുലി

April 22, 2020

ക്രിക്കറ്റ് ലോകത്ത് കൊവിഡ് വ്യാപനം സൃഷ്‌ടിച്ച ആഘാതം ഉടനെങ്ങും മാറില്ലെന്ന് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഉടനെയൊന്നും ക്രിക്കറ്റ് നടക്കില്ലന്നാണ് ഗാംഗുലി വ്യക്തമാക്കുന്നത്.

”അടുത്ത സമയത്തൊന്നും ഇന്ത്യയിൽ ക്രിക്കറ്റ് ഉണ്ടാകില്ല. ഇതിൽ ധാരാളം ആകുലതകളും സംശയങ്ങളുമുണ്ടായേക്കാം. എന്നാൽ മനുഷ്യ ജീവൻ അപകടത്തിലാക്കികൊണ്ട് ഒരു കായിക വിനോദമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല” സൗരവ് ഗാംഗുലി വ്യക്തമാക്കി.

കൊറോണ വൈറസിനെ തുരത്തുന്ന വാക്സിൻ കണ്ടെത്തുന്നതുവരെ ക്രിക്കറ്റ് വീണ്ടും ആരംഭിക്കരുതെന്നാണ് ഹർഭജൻ സിംഗിന്റെയും അഭിപ്രായം.